Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 18:02 IST
Share News :
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ മൂന്നര മാസമായി ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നില്ല, എം സി ഫ് പൂട്ടിക്കിടക്കുന്നു, പകരം സംവിധാനം ഒരുക്കാൻ ഭരണക്കാർ തുടർച്ചയായി പരാജയപെടുന്നതായി ആക്ഷേപം . ബുധനാഴ്ച ചേർന്ന ഭരണസമിതിയിൽ അജണ്ട ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഒരു രേഖയും ഹാജരാക്കാതെ ഭരണസമിതി യോഗത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നടപടിയിൽ എൽ.ഡിഎഫ് പ്രതിഷേധിച്ചു. എൽഡിഎഫ് അംഗങ്ങൾ, കറുത്തപറമ്പിൽ താത്കാലിക സൗകര്യം ഒരുക്കിയതായി പറഞ്ഞെങ്കിലും, ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് പരക്കെ ഉയർന്ന് വന്ന പരാതി. അേതേ സമയം വാലു വേഷൻ സർട്ടിഫിക്കറ്റും, എഗ്രിമെൻറ്റും അവശ്യപെട്ടെക്കിലും ഒന്നും ഉണ്ടായിരുന്നില്ല, ഇതോടെ പ്രേതിഷേധവുമായി എൽ ഡി ഫ് മെമ്പർമാർ എഴുേന്നേറ്റതിെനെ തുടർന്ന് യോഗം ബഹളത്തിൽ കലാശിച്ചു, മൂന്ന് മാസമായി ഹരിത കർമ്മ സേന അഗങ്ങൾക്ക് ഒരു രൂപ പോലും വരുമാനംമില്ല, ജില്ലയിൽ 59പഞ്ചായത്തുകൾ A+നേടുകയും, 17 ഓളം പഞ്ചായത്തുകൾ, തൊട്ടടുത്തെത്തുകയും ചെയ്തപ്പോൾ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഏറ്റവും പുറകിലാണ്, ഇതിനു കാരണക്കാർ ഈ ഭരണസമിതി യാണെന്നും, ഇവർ കാരശ്ശേരി യുടെ ശത്രുക്കൾ ആണെന്നും ഇടത് മെമ്പർമാർ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.