Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നസീർ നൊച്ചാട് പ്രിയദർശിനി പബ്ലിക്കേഷൻസ്- ജില്ലാ കോർഡിനേറ്റർ

24 Feb 2025 22:30 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്:കെ.പി.സി.സി.യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ജില്ലാ കോഡിനേറ്ററായി നസീർ നൊച്ചാടിനെ നിയമിച്ചതായി കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു അറിയിച്ചു.കോഴിക്കോട് ജില്ലയിൽ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പുസ്തക പ്രസിദ്ധീകരണം, ചർച്ചകൾ , സാംസ്‌കാരിക യാത്രകൾ തുടങ്ങിയവ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ചുമതലകൾ.നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും അധ്യാപക പരിശീലകനുമായ ഇദ്ദേഹം നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയാണ്.അധ്യാപക മികവിനും സംഘാടനത്തിനും ഗുരുശ്രേഷ്ഠ പുരസ്കാരം, റോട്ടറി നാഷൻ ബിൽഡർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ രംഗത്ത് ജില്ലയിലെ സജീവ സാന്നിധ്യമാണ്. ഗ്ലോബ് പ്രോജക്ടിൻ്റെ പരിശീലകനാണ്. കുട്ടികളുടെ ലോകത്തിലെ ആദ്യത്തെ ഇൻ്റർനെറ്റ് റേഡിയോയായ സാഹിതിവാണിയുടെ കോഫൗണ്ടറും സാഹിതി തിരുവനന്തപുരത്തിൻ്റെ അക്കാദമിക് ഡയറക്ടറുമാണ്.

Follow us on :

Tags:

More in Related News