Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദുമ സര്‍ഗധാര കലാവേദി മുക്കുന്നോത്തിന്റെ മികവിന്റെ 25 വര്‍ഷം സില്‍വര്‍ ജൂബിലി ആഘോഷത്തിന് സമാപനമായി.

04 Mar 2025 10:08 IST

enlight media

Share News :

ഉദുമ: സര്‍ഗധാര കലാവേദി മുക്കുന്നോത്ത് ഉദുമ മികവിന്റെ 25 വര്‍ഷം സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷക്കാലമായി നടന്നുവന്ന പരിപാടികളുടെ സമാപന സമ്മേളനവും ഉത്തര മേഖല സീനിയര്‍ പുരുഷ വനിത വടംവലി മത്സരവും മുക്കുന്നോത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയര്‍പേഴ്‌സനുമായ പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഗീതാഗോവിന്ദം സീരിയല്‍ താരം കുമാരി ആതിര ലക്ഷ്മണന്‍ (ഹണി) മുഖ്യ അതിഥിയായി. ഉദുമ ഗ്രാമപഞ്ചായത്തംഗങ്ങളായ അശോകന്‍ വി കെ, ചന്ദ്രന്‍ നാലംവാതുക്കല്‍, വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് എ വി ഹരിഹരസുധന്‍, സര്‍ഗധാര കലാവേദി വൈസ് പ്രസിഡണ്ട് പുരുഷോത്തമന്‍ പാത്തിക്കല്‍, ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ നായര്‍ പാലക്കാല്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ നന്ദികേശന്‍, സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയുടെ ലോഗോ രൂപകല്‍പന ചെയ്ത ശുചീന്ദ്രന്‍ പരിയാരം, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ വേഗറാണി രഹന രഘുവെടിക്കുന്ന്, റിട്ടയേഡ് സുബൈദാര്‍ ഗിരീഷ് കുമാര്‍ മുല്ലച്ചേരി, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത നാടിന് അഭിമാനമായ ദിയാദാസ്, ശിഖ കെ വി, യോഗ പരിശീലകന്‍ വി പ്രമോദ് എന്നിവരെയും ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടുമാരായ എം സുരേഷ് കുമാര്‍, എം ജയചന്ദ്രന്‍, എം കരുണാകരന്‍, കൃഷ്ണന്‍ സി, രവീന്ദ്രന്‍ ബി, അനീഷ് വി എം, രാജേഷ് എന്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അനീഷ് വി എം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ക്ലബ്ബ് പ്രസിഡണ്ട് എം കരുണാകരന്‍ വിജയികള്‍ക്ക് ഉള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു, സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മുക്കുന്നോത്ത് സ്വാഗതവും ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ആഘോഷത്തിന്റെ സമാപന ഭാഗമായി കാസര്‍ഗോഡ് ജില്ലാ വടംവലി പ്ലെയേഴ്‌സ് അസോസിയേഷന്‍ സഹകരണത്തോടെ നടത്തിയ ഉത്തര മേഖല പുരുഷ- വനിത വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ഫ്രണ്ട്‌സ് നാരാ മടിക്കൈ ഒന്നാം സ്ഥാനം നേടി. ടൗണ്‍ ടീം ഉദുമ എ ടീം രണ്ടും ടൗണ്‍ ടീം ഉദുമ ബി ടീം മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുവത അരമങ്ങാനത്തിനാണ് നാലാം സ്ഥാനം. വനിതകളുടെ വടംവലി മത്സരത്തില്‍ ആതിഥേയരായ സര്‍ഗധാര കലാവേദി മുക്കുന്നോത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മനോജ് നഗര്‍ കീക്കാനം രണ്ടും സിംഗിംഗ് ഫ്രണ്ട്‌സ് അരവത്ത് മട്ടെ മൂന്നും സ്ഥാനങ്ങള്‍ നേടി നാലാം സ്ഥാനം ഹരിഹര പാലായിക്കാണ്.

1998 ല്‍ രൂപീകൃതമായ സര്‍ഗധാരാ കലാവേദി 2004 ആകുമ്പോഴേക്കും സ്വന്തമായി ഭൂമിയും അതിലൊരു മനോഹരമായ കെട്ടിടവും നിര്‍മ്മിക്കുകയും അന്നത്തെ എംഎല്‍എ ആയിരുന്ന കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി. 2006 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡും സംസ്ഥാനത്ത് ഏറ്റവും മികച്ച ക്ലബ്ബിനുള്ള അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന് സ്വച്ച് ഭാരത് പുരസ്‌കാരം ജെസിഐ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും സര്‍ഗ്ഗധാരയെ തേടിയെത്തി.

ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ച് ഷൂട്ടൗട്ട് മത്സരം, തരിശുഭൂമി കൃഷിയോഗമാക്കുന്നതിന്റെ ഭാഗമായി മഴ മഹോത്സവം നെല്‍കൃഷി ഒരുക്കുകയും ചെയ്തു, ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്, സ്വാതന്ത്രദിനാഘോഷം, ബൈക്ക് റാലി, ക്വിസ് മത്സരം, ബോധവല്‍ക്കരണ ക്ലാസ്, അമ്മയുടെ പേരില്‍ ഒരു മരം എന്ന നാമത്തില്‍ എല്ലാ വീടുകളിലേക്കും വൃക്ഷത്തൈ വിതരണം, രണ്ടു ദിവസങ്ങളിലായി ഓണാഘോഷ പരിപാടി, പൊന്‍ കതിര്‍ വിളവെടുപ്പ്, ശിശുദിനാഘോഷം, പഞ്ചായത്തിലെ തിരഞ്ഞെടുത്ത അംഗന്‍വാടികളില്‍ പുത്തരിപ്പായ സവിതരണം, ഉദുമ ഗ്രാമപഞ്ചായത്ത് കേരള ഉത്സവത്തില്‍ മിന്നുന്ന വിജയവും ഓവര്‍റോള്‍ ചാമ്പ്യന്‍ പട്ടവും കരസ്ഥമാക്കി. ഡിസംബര്‍ 17 വിജയദിവസ്, 2025 ന്യൂ ഇയര്‍ സെലിബ്രേഷന്‍, ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഉത്തരമേഖലാ സീനിയര്‍ പുരുഷ വനിതവടംവലി മത്സരം, ഇങ്ങനെ എല്ലാ മേഖലയിലും വിവിധങ്ങളായ പരിപാടികളാണ് നത്തിയത്.

Follow us on :

More in Related News