Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം. അബ്ദുൽറസാക്ക് മാസ്റ്റർ അനുസ്മരണം

13 Oct 2024 12:06 IST

- Preyesh kumar

Share News :

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് മുസ് ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ സെക്രട്ടറിയും,കെ.എ.ടി.എഫ് മേലടി സബ്ബ് ജില്ലാ മുൻ പ്രസിഡന്റും,ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന എം അബ്ദുൽ റസാക്ക് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.


ചാവട്ട് ശിഹാബ് തങ്ങൾ സൗധത്തിന് സമീപം ചേർന്ന യോഗത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി .സുനിൽ അധ്യക്ഷനായി.മുസ് ലിംലീഗ് സംസ്ഥാന കൗൺസിലർ എ.വി. അബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി.പഞ്ചായത്ത് മുസ് ലിംലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.എ.വി .നാരായണൻ മാസ്റ്റർ,കെ.പി .രാമചന്ദ്രൻ മാസ്റ്റർ,കെ.എം. ബാലൻ,വി .കുഞ്ഞിരാമൻ കിടാവ്,എം.കെ .അബ്ദുറഹിമാൻ മാസ്റ്റർ സംസാരിച്ചു.എം.എം. അഷറഫ് മാസ്റ്റർ സ്വാഗതവും പി. അബ്ദുള്ള നന്ദിയും പറഞ്ഞു.



Follow us on :

Tags:

More in Related News