Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്ഷണശാലകള്‍ക്ക് ചെറുകിട വ്യവസായ ആനുകുല്യങ്ങള്‍ ലഭ്യമാക്കണം: കെ.എച്ച്.എഫ്.എ

10 Oct 2024 13:10 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: സ്വദേശ വിദേശ ടൂറിസ്റ്റുകളെ രുചിവിഭവങ്ങളും പാര്‍പ്പിടസൗകര്യങ്ങളും നല്‍കി ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഭക്ഷണ ഉല്പാദന വിതരണ മേഖലയിലെ സ്ഥാപനങ്ങളെ എം.എസ്.എം.ഇ യില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്കണമെന്ന് കേരളഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ ആവശ്യം ഉയര്‍ന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. ജെസി ആന്റണി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.എഫ്.എ. പ്രസിഡന്റ് എം.എന്‍. ബാബു അധ്യക്ഷത വഹിച്ചു. അസി. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബൈജു പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ അസി. എന്‍ജിനീയര്‍ അബ്ദുള്‍ മൊയ്തീന്‍, ഫുഡ് സേഫ്റ്റി തൊടുപുഴ സര്‍ക്കിള്‍ ഓഫീസര്‍ രാജേന്ദ, തൊടുപുഴ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദേവസേനനന്‍, രാജേഷ് എന്നിവര്‍ ക്ലസ നയിച്ചു. ജോസ്ലറ്റ് മാത്യു, ഷമീര്‍ കൈഫാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News