Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുന്ദര കേരളം' പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ പൂന്തോട്ട നിർമ്മാണം നടത്തി

02 Oct 2024 16:34 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് 'സുന്ദര കേരളം' പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ പൂന്തോട്ട നിർമ്മാണം നടത്തി. പാലക്കാട് ഡിവിഷണൽ ഇലക്ട്രിക് എൻജിനീയർ മാണിക്യവേലൻ,റസാഖ് മുല്ലേപാട് പരപ്പനാട് ഹെയർബൽ ഗാർഡൻ എന്നിവർ ചേർന്ന് തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു.


റീജനൽ പ്രോഗ്രാം കോഡിനേറ്റർ എസ്.ശ്രീചിത്ത്, ജില്ലാപ്രോഗ്രാം കോഡിനേറ്റർ രാജ്മോഹൻ പി.ടി, പി.ടി.എ. പ്രസിഡൻ്റ് നിയാസ്.പി. മുരളി, പ്രിൻസിപ്പാൾ സുവർണ്ണലത , വൈസ് പ്രസിഡൻ്റ് നൗഫൽ , ക്ലസ്റ്റർ കോഡിനേറ്റർമാരായ ഡോ: ജ്യോതി ലക്ഷ്മി, യാസിർ പൂവിൽ, സിനു , പ്രോഗ്രാം ഓഫീസർ രമ തോമസ് ടീച്ചർ,പി.ടി.എ. മെമ്പർ റീന രാജു,റെയിവേ ഉദ്ദേഗസ്ഥമാരായ നൗഷാദ്, വിനോദ്, രജീദ്രദാസ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് മാണിക്യവേലൻ നൽകി. എൻഎസ്എസ് ലീഡർ റോയിസൺ ജോൺ വില്യം സ്വാഗതവും സന നന്ദിയും പറഞ്ഞു.

Follow us on :

More in Related News