Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുദി ലൈനിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

02 Aug 2024 17:54 IST

Preyesh kumar

Share News :

പേരാമ്പ്ര : കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ ചക്കിട്ടപാറ വില്ലേജ് ഓഫീസിന് സമീപം 

റോഡരികിലുള്ള മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. 

 വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. 

 നിലയത്തിലെ ഉദ്യോഗസ്ഥരായ പി .ആർ. സത്യനാഥ്, ടി. ബബീഷ്, ആർ ജിനേഷ്, എം .കെ .ജിഷാദ്, കെ .അജേഷ് , കെ .പി. ബാലകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News