Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 17:05 IST
Share News :
ഗുരുവായൂർ:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാറാട് അനുസ്മരണവും,കാശ്മീർ പഹൽഗാം മുസ്ലീം തീവ്രവാദികളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് ശ്രദ്ധാഞ്ജലിയും സംഘടിപ്പിച്ചു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന അനുസ്മരണ സമ്മേളനം മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സെക്രട്ടറി ഇന്ദിരമുരളി ഉദ്ഘാടനം ചെയ്തു.ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു മുഖ്യപ്രഭാഷണം നടത്തി.ധീവരസഭ സംസ്ഥാന കൗൺസിലർ ജോഷി ബ്ലാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി,തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ ഏങ്ങണ്ടിയൂർ,ചാവക്കാട് താലൂക്ക് വർക്കിങ് പ്രസിഡന്റ് അനിൽ തളിക്കുളം,സംഘടനാ സെക്രട്ടറി ശശി ആനക്കോട്ടിൽ എന്നിവർ സംസാരിച്ചു.സുനിൽ പാക്കത്ത്,നിജു,വിമൽ,മണി ഒരുമനയൂർ,സുബ്രമണ്യൻ ഏങ്ങണ്ടിയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.