Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 14:01 IST
Share News :
ചാവക്കാട്:ഭിന്നശേഷി സൗഹൃദ നഗരസഭ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേയ്ക്കായുള്ള പ്രവർത്തനങ്ങൾ മുന്നേറുകയാണ്.നഗരസഭ പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ വിവരശേഖരണം നടത്തുന്നതിനാവശ്യമായ ശില്പശാല ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ എൻഎസ്എസ് കുട്ടികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.അടിസ്ഥാന വിവരശേഖരണത്തിനാശ്യമായ ഗൂഗിൾ ഫോം ഐസിഡിഎസ് സൂപ്പർവൈസർ വി.വി.ദീപ കുട്ടികൾക്ക് പരിചയപ്പെടുത്തി.പ്രവർത്തനത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പദ്ധതി വിശദീകരിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന സലിം,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.