Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികൾക്കും വീട്ടുകാർക്കും വിഷരഹിത പച്ചക്കറി പദ്ധതിയുമായി മുളഞ്ഞൂർ സ്കൂൾ

24 Jul 2024 19:31 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലെക്കിടി

മുളഞ്ഞൂർ സ്കൂളിൽ ഒരു പിടി പച്ചക്കറി സ്കൂളിലേക്കും വീട്ടിലേക്കും പദ്ധതിക്ക് തുടക്കം. ഉച്ചഭക്ഷണ ത്തിന് വിഷരഹിതമാ യി സ്കൂൾ വളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ഒരു പിടി പച്ചക്കറികൾ നൽകുന്ന പദ്ധതിക്കാണ് ഇന്ന് സ്കൂളിൽ തുടക്കം കുറിച്ചത്. പോഷണ മൂല്യമുള്ള മെച്ചപ്പെട്ട ഭക്ഷണം കൊടുക്കാ നും ചിലവ് കുറയ്ക്കാ നും അമ്മമാർക്ക് വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്നതുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മുളഞ്ഞൂർ സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് തൈകൾ നൽകുകയും അവരവരുടെ വീട്ടിൽ തോട്ടം നിർമ്മിച്ച് വീട്ടാവശ്യത്തിനു കൂടി പച്ചക്കറി ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി.

.പച്ചക്കറി തൈകൾ

പി ടി എ പ്രസിഡൻ്റ് സുമിഷ വിപിന് നൽകി ലക്കിടി - പേരൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പ്രധാനധ്യാപിക ഹേമ സ്വാഗതവും ലതിക രാമദാസ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News