Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 22:06 IST
Share News :
മേപ്പയ്യൂർ: പുറക്കാമലയിൽ ക്വാറിയിൽ നിർമ്മാണപ്രവർത്തനമാരംഭിക്കാനുള്ള കത്തിനിടയിൽ സംഘർഷം. പുറക്കാമല സംരക്ഷണ സമിതിപ്രവർത്തകരുൾപ്പടെ നിരവധി പേർക്ക് പരിക്ക്. ക്വാറി അധികൃതരുടെ അക്രമത്തിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാനസെക്രട്ടറി കെ.ലോഹ്യ,സമരസമിതി കൺവീനർ എം.എം. പ്രജീഷ്, ട്രഷറർ വി. പി. മോഹനൻ. സമരസമിതി നേതാവ് എം.കെ.മുരളിധരൻ പ്രവർത്തകരായ വി.എം. അസൈനാർ, ഡി. കെ. മനു തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ഗവ.ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്വാറി അധികൃതരായ തോലേരി സ്വദേശി ഫിറോസ്, ഇരിങ്ങത്ത് സ്വദേശി ഷാനവാസ് എന്നിവർക്ക് മർദ്ദനമേറ്റതായിപരാതിയുണ്ട്. ജനകീയ പ്രതിഷേധത്തെ മാനിക്കാതെ പുറക്കാമലയിൽ കരിങ്കൽ ഖനനമാരംഭിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തിങ്കളാഴ്ച രാവിലെ ക്വാറിയിൽ പ്രവൃത്തി തുടങ്ങാൻ നിർമ്മാണ സാമഗ്രികളും തൊഴിലാളികളുമായെത്തിയവരെ സമരസമിതി പ്രവർത്തകർ സംഘടിച്ചെത്തി തിരിച്ചയച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വനിതാ പോലീസ് ഉൾപ്പടെ രണ്ട് വണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. ഉച്ചയോടെ ഇരുവിഭാഗവും പിരിഞ്ഞു പോയതോടെ പോലീസും സ്ഥലം വിട്ടു.ഉച്ചക്ക് ശേഷം വീണ്ടും തോലേരി സ്വദേശി ഫിറോസിന്റെ നേതൃത്വത്തിൽ എത്തിയവർ ക്വാറിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വിവരമറിഞ്ഞെത്തിയ നാട്ടുകാരുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു.സമരസമിതി പ്രവർത്തകർക്കെതിരായഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് കീഴ്പയ്യൂർ മണപ്പുറം മുക്കിൽ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.