Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.

27 Jun 2024 17:18 IST

UNNICHEKKU .M

Share News :

മുക്കം:മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ . പി ടി. ബാബു നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റീ ചെയർപേഴ്സൺ റുബീന അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ . പി ചാന്ദിനി സ്റ്റാൻ്റിംങ്ങ് കമ്മറ്റി അംഗങ്ങളായ ഇ സത്യനാരായണൻ മാസ്റ്റർ, പ്രജിത പ്രദീപ്‌, വാർഡ് കൗൺസിലർ ജോഷില, കൃഷി ഓഫീസർ റ്റിൻസി, കൃഷി അസിസ്റ്റന്റ്മാരായ സതി, റീപ, ദിവ്യ, എഡി സി അംഗങ്ങൾ, പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ചു 

കർഷകരുടെ ഉത്പന്നങ്ങളായ നാടൻ തേൻ, ചെറു തേൻ, ജൈവ വാഴക്കുല, കസ്തുരി മഞ്ഞൾ പൊടി, മഞ്ഞൾ പൊടി, കൂവ പൊടി, കുന്നൻ വാഴക്ക ചിപ്സ്, കൊണ്ടാട്ടങ്ങൾ തുടങ്ങിയവ വില്പനക്ക് എത്തിച്ചു. അതോടൊപ്പം വിവിധ തൈകളും,മധുരകിഴങ്ങിന്റെ നടീൽ വസ്തുക്കൾ ജൈവ കീട നാശിനികൾ, ജൈവ വളങ്ങൾ, പച്ചക്കറി തൈകൾ, മറ്റു വിവിധയിനം തൈകൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാക്കി

Follow us on :

More in Related News