Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 21:55 IST
Share News :
മുക്കം : കോട്ടമുഴി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്നിടെ റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണ അശാസ്ത്രീയമായ നിർമാണ രീതിയെക്കുറിച്ച് സമഗ്രമായ അന്വഷണo നടത്തണമെന്ന് വെൽഫെയർ പാർട്ടി അധികൃതരോട് ആവശ്യപ്പെട്ടു. കോട്ടമ്മൽ അങ്ങാടിയിൽ നടന്ന പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡന് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. കോടികൾ മുടക്കി നടത്തുന്ന പ്രവർത്തനങ്ങളിൽ അധികൃതരുടെ വേണ്ടത്ര നിരീക്ഷണങ്ങളൊ ശ്രദ്ധയൊ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാണ്. മണാശ്ശേരി - കൊടിയത്തൂർ - കവിലട റോഡിൽ പുൽപറമ്പിലും തെയ്യത്തും കടവിലും പാർശ്വഭിത്തികൾ തകർന്നിരുന്നു. എരഞ്ഞിമാവ് - കൂളിമാട് റോഡിലെ ടാറിംങ്ങ് ദിവസങ്ങൾക്കകം തകർന്നത് ഏറെ വിവാദമായത് ഈയിടെയാണ്. കൂളിമാട് - മപ്രം പാലം നിർമാണത്തിന്നിടെ ബീം പുഴയിലേക്ക് വീണത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു . ഫണ്ട് പൂർണ്ണമായും പ്രവൃത്തികൾക്ക് വിനിയോഗിക്കുന്നില്ല എന്ന ആക്ഷേപങ്ങളും നിലനിൽക്കുന്നു.
യോഗത്തിൽ റഫീഖ് കുറ്റി യോട്ട് അധ്യക്ഷത വഹിച്ചു. കെ.പി. നിസാമുദ്ദീൻ, ഇ.എൻ. നദീറ, അബ്ദുറഹ്മാൻ സി.വി., , മുംതാസ് കൊളായിൽ, ജ്യോതി ബസു, ടി.കെ. അബൂബക്കർ മാസ്റ്റർ, ജാഫർ പുതുക്കുടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.