Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരത പ്രവേശന തിരുനാൾ:ചാവക്കാട് ബ്ലാങ്ങാട് സാന്ത്വന തീരത്ത് ആയിരങ്ങൾ പങ്കെടുത്തു

21 Nov 2024 21:04 IST

MUKUNDAN

Share News :

ചാവക്കാട്:ഭാരത പ്രവേശന തിരുനാളിനോടനുബന്ധിച്ച് സാന്ത്വന തീരത്ത് ആയിരങ്ങൾ പങ്കെടുത്തു.രാവിലെ 6.30-ന് വിശുദ്ധ കുർബാന,ലദീഞ്ഞ്,നൊവേന,രൂപം എഴുന്നെള്ളിച്ചുവെക്കൽ എന്നീ ശുശ്രുഷകൾ തീർത്ഥ കേന്ദ്രത്തിൽ നടന്നു.വൈകീട്ട് 5-ന് ചാവക്കാട് ബ്ലാങ്ങാട് സാന്ത്വന തീരം കപ്പേള കവാടത്തിൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്,സഹായ മെത്രാൻ മാർടോണി നീലങ്കാവിൽ എന്നിവർക്ക് സ്വീകരണം നൽകി.തുടർന്ന് പാലയൂർ തീർത്ഥകേന്ദ്രം ഇടവകയുടെ നേതൃത്വത്തിൽ പാരമ്പരാഗത ക്രിസ്തീയ കലാരൂപങ്ങളുടെ അകമ്പടിയോടെ കടൽ തീരത്തേക്ക് പ്രദക്ഷിണവും ഉണ്ടായിരുന്നു.തുടർന്ന് പ്രദക്ഷിണമായി കടൽ തീരത്ത് വന്ന് മാർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് കൊണ്ട് കരയും,കടലും ആശീർവദിച്ചു.മത്സ്യതൊഴിലാളികളുടെ വള്ളം,ബോട്ട്,വല എന്നിവയും വെഞ്ചിരിച്ചു.തിരുന്നാളിന്റെ ഭാഗമായി സാന്ത്വന തീരം കപ്പേളയിലെ തിരുകർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം നൽകി.അഭിവന്ദ്യ പിതാവ് ഭാരത പ്രവേശന തിരുന്നാളിന്റെയും,മത്സ്യതൊഴിലാളിദിനത്തിന്റെയും ആശംസകൾ നേർന്നു.ചടങ്ങിൽ മത്സ്യ തൊഴിലാളികളുടെ തൊഴിൽമേഖലയും,അത്മീയകതയും ബന്ധപ്പെടുത്തികൊണ്ട് ചിത്രപ്രദർശനവും,സ്നേഹ വിരുന്നും ഉണ്ടായിരുന്നു.തീർത്ഥകേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ.ഡോ.ഡേവീസ് കണ്ണമ്പുഴ,സാന്ത്വനം ഡയറക്ടർ ഫാ.ജോയ് മൂക്കൻ,അസോസിയേറ്റ് ഡയറക്ടർ ഫാ.ജോസ് വട്ടക്കുഴി,അസി.ഡയറക്ടർ ഫാ.ഡിക്സൺ കൊളമ്പ്രത്ത്,തീർത്ഥകേന്ദ്രം സഹ വികാരി ഫാ.ഡെറിൻ അരിമ്പൂർ,കൺവീനർ കെ.ജെ പോൾ,നടത്തുകൈക്കാരൻ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,സെക്രട്ടറി ബിജു മുട്ടത്ത്,ടോണി ആന്റണി,രതിൻ,അരുൾ,ഇടവക ട്രസ്റ്റിമാർ,വൈദീകർ,മത്സ്യതൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News