Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദി രാജാവിന്റെ അതിഥിയായി ഹജ്ജിന് അഹ്മദ് അനസ് മൗലവിയും

02 Jun 2024 14:47 IST

enlight media

Share News :

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് സൗദി രാജാവിന്റെ അതിഥിയായി 

ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ്മദ് അനസ് മൗലവിക്ക് ക്ഷണം ലഭിച്ചു. കെ എൻ എം 

പ്രതിനിധിയായിട്ടാണ് അഹ്മദ് അനസ് മൗലവി അതിഥി പട്ടികയിൽ ഉൾപെട്ടത്. കൈപ്പമംഗലം ബുസ്താനുൽ ഉലൂം   എഡ്യൂക്കേഷണൽ കോംപ്ലക്‌സ് ഡയറക്ടർ കൂടിയായ അഹ്മദ് അനസ് വൈറ്റില സലഫി കൾച്ചറൽ സെന്റർ ഖത്തീബ് ആയി സേവനം ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള ഇസ്‌ലാമിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്ക് എല്ലാ വർഷവും സൗദി രാജാവ് പ്രത്യേക അതിഥികളായി ഹജ്ജിന് അവസരം നൽകുന്നു. അവരുടെ യാത്ര, ഭക്ഷണം എന്നിവ അടങ്ങിയ എല്ലാ ചെലവുകളും രാജാവ് വഹിക്കുന്നു. പണ്ഡിതർ,മുഫ്തിമാർ അക്കാദമിക രംഗത്തെ പ്രമുഖർ,മാധ്യമ പ്രവർത്തകർ,മന്ത്രിമാർ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർക്കാണ് ഹജ്ജിന് ക്ഷണം ലഭിക്കുന്നത്.

 രാജാവിന്റെ അതിഥികളായി ഹജ്ജിന് എത്തുന്ന പ്രമുഖരെ

സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ, മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദു ലത്തീഫ് ആലു ശൈഖ് എന്നിവർ അഭിസംബോധന ചെയ്യും.8 നു സൗദി എംബസിയിൽ വെച്ചു ഇന്ത്യയിൽ നിന്നുള്ള അതിഥികൾക്കു യാത്രയയപ്പ് നൽകും.

ഇന്ത്യൻ സംഘം 9 നു ഡൽഹിയിൽ നിന്നും മക്കയിലേക്ക് പുറപ്പെടും.

Follow us on :

More in Related News