Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപേക്ഷ ക്ഷണിച്ചു

26 Jun 2024 09:45 IST

enlight media

Share News :

ഹെഡ് ഫാര്‍മസിസ്റ്റ് അഭിമുഖം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ഹെഡ് ഫാര്‍മസിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് 30,000 രൂപ മാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ആരോഗ്യ വകുപ്പില്‍ നിന്ന് അഞ്ച് വര്‍ഷത്തിനുളളില്‍ സ്റ്റോര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത 62 വയസ്സിനു താഴെയുളളവർ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ഒന്നിന് രാവിലെ 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.



പീഡിയാട്രീഷ്യന്‍: അപേക്ഷ ക്ഷണിച്ചു 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ പീഡിയാട്രീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയടക്കമുള്ള വിവരങ്ങള്‍ www.arogyakeralam.gov.in ൽ. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 29 നു വൈകീട്ട് അഞ്ചിനകം ലിങ്ക് വഴി അപേക്ഷ നൽകണം. ലിങ്ക്

https://docs.google.com/forms/d/1fkebs3-


WcHUXTVKU17087FUnYRxl67_p58lv5gZGdAo/edit


വിമുക്തഭടന്‍മാരായ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് നിയമനം

വിമുക്തഭടന്‍മാരായ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് (മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍/ തുല്യ റാങ്ക്കാരായ നേവി, എയര്‍ഫോഴ്സ്) തൊഴില്‍ അവസരം. വിവരങ്ങള്‍ക്കായി ജൂണ്‍ 28 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2771881.


.

Follow us on :

More in Related News