Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 12:10 IST
Share News :
കൊണ്ടോട്ടി: ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വിംഗ്സ് അലൈവിൻ്റെ ഈ വർഷത്തെ ഇഫ്താർ സംഗമം കൊട്ടപ്പുറത്ത് നടന്നു.300 ഓളം പേർ പങ്കെടുത്ത ഇഫ്താറിൽ
ലഹരിവിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു .
ചടങ്ങ് ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.വി.ആർ അജയൻ മാസ്റ്റർ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സറീന ഹസീബ്, തിരൂരങ്ങാടി എസ്.ഐ സത്യനാഥ് മനാട്ട്,ഫൈസൽ കൊല്ലോളി,ഡോ:അബ്ദുൽ ജലീൽ,വി.പി. ബഷീർ മാസ്റ്റർ,പി.എൻ മുഹമ്മദ്മാസ്റ്റർ, സഹീർ മദനി,പി.വി ആസാദ്,പി.വിആസിഫ്, ബാവ കടവത്ത്,ഫസൽ തേങ്ങാട്ട് പ്രസംഗിച്ചു. പി.വി ഹസീബ് റഹ്മാൻ,അലി അക്ബർ പരയിൽ,ബഷീർ തൊട്ടിയൻ,കെ.എം.നൗഷാദ്, എൻ.സമീർ,കെ.അഫ്സൽ മാസ്റ്റർ, അബ്ദുല്ല അൻസാരി, ഖമർബാൻമഹബൂബ്,ഫാത്തിമ മധുവായി എന്നിവർ നേതൃത്വം നൽകി.
2018ലെ വെള്ളപൊക്കത്തിൽ എറണാകുളം ജില്ലയിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി രുപീകരിച്ച യൂത്ത് അലൈവിൻ്റെ നേതൃത്വത്തിൽ 4വർഷം മുമ്പാണ് ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി വിംഗ്സ് അലൈവ് രുപീകരിച്ചത്.50 ഓളം കുട്ടികൾക്ക് എല്ലാ ഞായറാഴ് ചകളിലും വ്യായാമം, ഫുഡ്ബോൾ ഉൾപ്പെടെ കായിക പരിശീലനം നൽകിവരുന്നു.കൂടാതെ കലാപരി പാടികൾ,ഉല്ലാസയാത്ര,ഫിസിയോ തറാപ്പി ഉൾപ്പെടെ പരിപാടികളും നടന്നു വരുന്നു. മലപ്പുറം,കോഴിക്കോട് ജില്ലകളിലെ
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ്
4 വർഷമായി ക്യാമ്പിൽ എത്താറുള്ളത്. തുടക്കത്തിൽ രക്ഷിതാക്കൾക്കൊപ്പം വന്ന ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പല കുട്ടികളും ഇന്ന് സ്വന്തമായി എത്തുന്നു എന്നത് ഇവർക്ക്
വന്ന മാനസിക വളർച്ചയുടെ തെളിവാണ്.
ഭിന്നശേഷി ക്യാമ്പിന് പുറമെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, റിലീഫ് പ്രവർത്തനങ്ങളും നടത്തിവരാറുള്ള യൂത്ത് അലൈവിന് നിലവിൽ 5000 ത്തോളം സന്നദ്ധ പ്രവർത്തകർ വിവിധ ഭാഗങ്ങളിലായുണ്ട്.
Follow us on :
Tags:
More in Related News
Please select your location.