Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 18:44 IST
Share News :
കായണ്ണ:വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന പി.സി. രാധാകൃഷ്ണൻ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രസക്തിയും കോൺഗ്രസിൻ്റെ പ്രസക്തിയും പൊതു രംഗത്ത് എത്തിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബലറാം. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പി.സി. രാധാകൃഷ്ണൻ അനുസ്മരണം കായണ്ണയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൻ്റെയും ഭരണസാരഥ്യത്തിൻ്റെയും പദവികൾ മാറി മാറി വഹിച്ചപ്പോഴും ആദർശത്തിൻ്റെയും ആത്മവിശുദ്ധിയുടെയും പ്രകാശം കെടാതെ കാത്തു സൂക്ഷിച്ച അസാധാരണ പ്രതിഭയായിരുന്നുപി.സി. രാധാകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിൻ്റെയും മഹിമ കാലം പിന്നിടുന്നതിനനുസരിച്ച് പ്രസക്തി വർദ്ധിക്കുകയാണെന്നും അതിൻ്റെ ഉത്തമ ഉദാഹരണമാണ് ബഗ്ലാദേശിലും ശ്രീലങ്കയിലും അഫ്ഘാനിസ്ഥാനിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി സി സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.സാംസ്കാരിക പ്രവർത്തകൻ രമേശ് കാവിൽ 'ഗാന്ധി, നെഹ്റു വർത്തമാനകാല ഇന്ത്യ'എന്ന വിഷയത്തെ പറ്റി സംസാരിച്ചു. കെ. പി. സി സി മെമ്പർ കെ.എം .ഉമ്മർ, അഗസ്റ്റ്യൻ കാരക്കട, ഗണേഷ് ബാബു, പി.മുരളീധരൻ നമ്പൂതിരി ,ഐപ്പ് വടക്കേത്തടം, കാവിൽ പി.മാധവൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.പി ശ്രീധരൻ സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി കെ.സി. ബഷീർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.