Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 21:50 IST
Share News :
പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.ക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ,പറവെപ്പ്,തുടർന്ന് പ്രസാദ ഊട്ട് എന്നിവ ഉണ്ടായി.,വൈകീട്ട് വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുനൂറോളം തിറ,നൂറോളം തെയ്യം,കരിങ്കാളി,നാടൻ കലാരൂപങ്ങൾ എന്നിവയോടെ വേല വരവും,തുടർന്ന് നിറമാല,ദീപാരാധന,മേളത്തോടുകൂടി ചുറ്റുവിളക്ക്,രാത്രി ഐശ്വര്യ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നവോദയയുടെ സുകുമാരി എന്ന നാടകവും ഉണ്ടായിരുന്നു.ക്ഷേത്രത്തിൽ കിട്ടിയ വഴിപാട് സാധനങ്ങളുടെ ലേലം ഞായറാഴ്ച്ച രാവിലെ 9-ന് നടക്കും.ക്ഷേത്ര ഭാരവാഹികളായ ചെയർമാൻ സി.കെ.ഷണ്മുഖൻ,പ്രസിഡന്റ് കെ.എം.പ്രകാശൻ,സെക്രട്ടറി എം.ജി.സന്തോഷ്,ജോയിന്റ് സെക്രട്ടറി ശ്രീഹരി എഴുത്തുപുരക്കൽ എന്നിവർ വേല മഹോത്സവത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.