Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനങ്ങൻ മലയിലെ ക്വാറിക്കെതിരായ രാപ്പകൽ സമരം ആരംഭിച്ചു.

03 Sep 2024 16:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വരോട് അനങ്ങൻ മലയിലെ വിവാദ കരിങ്കൽ ക്വാറി

യായ ഡാർക്ക് സ്റ്റോൺ

അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ടു

സി പി ഐ എം നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. അനങ്ങനടി , വരോട് ലോക്കൽ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നാലാം മൈലിൽ ആരംഭിച്ച സമരം ഏരിയാ സെക്രട്ടറി എസ് കൃഷ്ണദാസ് സമരം ഉദ്ഘാടനം ചെയ്തു . അനങ്ങനടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സി പി ശശി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം സി അബ്ദുൾ ഖാദർ , പി പരമേശ്വരൻ എന്നിവർ സംസാരിച്ചു.

ഐ എം സതീശൻ സ്വാഗതം പറഞ്ഞു . ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി മമ്മിക്കുട്ടി എം എൽ എ , എസ് അജയകുമാർ , കർഷക സംഘം ജില്ലാ

സെക്രട്ടറി എം ആർ മുരളി , ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ

കെ ജാനകിദേവി ,

ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അബ്ദുൾ മുത്തലി , ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ കെ ഗൗരി , കെ എസ് കെ ടി യു നേതാവ് സുരേന്ദ്രൻ , ചന്ദ്രൻ , വിനോദ്

തുടങ്ങി നിരവധി പേർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമരം ബുധനാഴ്ച രാവിലെ 10 ന് സമാപിക്കും .

Follow us on :

More in Related News