Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി

05 Oct 2024 14:35 IST

enlight media

Share News :

കരിക്കാംകുളം ബസാറിൽ ബീവറേജിന് എതിർവശത്തുള്ള വീട്ടിൽ സാമൂഹ്യ വിരുദ്ധർ കയറി വീട്ടുകാരെ മർദ്ദിച്ചതിനെതിരെ ജനകീയ കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ 12-ാം വാർഡ് കൗൺസിലർ ശ്രീമതി കെ. സി. ശോഭിത ഉദ്ഘാടനം ചെയ്‌തു. 9-ാം വാർഡ് കൗൺസിലർ ശ്രീ നിഖിൽ പി അദ്ധ്യക്ഷം വഹിച്ചു.


സാമൂഹിക വിരുദ്ധരുടെ അതിക്രമം അവസാനിപ്പിക്കുക. ജനങ്ങളെ സൈ്വര്യമായി ജീവിക്കുവാൻ അനുവദിക്കുക. പൊതു സ്ഥലത്തെ പരസ്യമായ മദ്യപാനം നിരോധിക്കുക. രാത്രികാല പോലീസ് പെട്രോളിങ്ങ് നടപ്പിലാക്കുക മുതലായ ആവശ്യങ്ങൾ ധർണ്ണയിൽ ഉന്നയിച്ചു.


തുടർന്ന് 7-ാം വാർഡ് കൗൺസിലർ ആയ ശ്രീ വരുൺ ഭാസ്‌കർ, 8-ാം വാർഡ് കൗൺസിലറായ ശ്രീ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. അഡ്വ.ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അജയപാൽBJP.ജമാൽ IUML, ബിനീഷ് കുമാർ INC, സക്കീർ ഹുസൈനൻ CPM, എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി ശ്രീ ചന്ദ്രശേഖരൻ, വ്യാപാരി വ്യവസായി സമതി യൂനിറ്റ് സെക്രട്ടറി ശ്രീ ഷാനവാസ് ഖാൻ എന്നിവരും സംസാരിച്ചു.

അതിനുശേഷം പ്രദേശത്തെ എട്ട് റസിഡൻസ് അസോസിയേഷൻ ഭാരവാഹി

കൾ ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു


ധർണ്ണയ്ക്ക് ജനകീയ കമ്മറ്റി ഭാരവാഹികളായ ഹനീഫ ഹാജി. മാമുകോയ ടി.പി. പ്രേംചന്ദ് വള്ളിൽ അനിൽ കുമാർ അമ്പാടി. അനിൽ കുമാർ വെളിലാട് വിശ്വൻ. എം ചിറ്റടത്ത് മനോജ് കുമാർ, നജീബ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News