Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 21:38 IST
Share News :
ഗുരുവായൂർ:നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി മുടങ്ങാതെ നടത്തുന്ന സൈക്കിൾ യാത്രാവാരത്തോടനുബന്ധിച്ച് നടത്തുന്ന സൈക്കിളോട്ടോത്സവത്തിന്റെ മുന്നോടിയായി ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു.മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം
തിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോ.പി.എ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് സൈക്കിൾ ചവിട്ടിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിനയൻ ഫ്ലാഗ് ഓഫ് ചെയ്തു.10.5 കിലോമീറ്റർ സൈക്കിളോട്ടോത്സവ മത്സരത്തിലെ വിജയികൾ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം:പി.കെ.സിജോ(20 മിനിറ്റ് 07 സെക്കൻഡ്),രണ്ടാം സ്ഥാനം:വി.എ.ജാഫർ(23 മിനിറ്റ് 01 സെക്കൻഡ്),മൂന്നാം സ്ഥാനം:സി.ടി.ജോയൽ ജോസഫ്(24 മിനിറ്റ് 09 സെക്കൻഡ്).വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം:ലവ്യ ലക്ഷ്മി(29 മിനിറ്റ് 49 സെക്കൻഡ്),രണ്ടാം സ്ഥാനം:ഡോ.സർഗ്ഗാസ്മി(31 മിനിറ്റ് 48 സെക്കൻഡ്),മൂന്നാം സ്ഥാനം:രഹന സുൽത്താന ചാവക്കാട്(31 മിനിറ്റ് 53 സെക്കൻഡ്).കോ-ഓഡിനേറ്റർ അഡ്വ.രവി ചങ്കത്ത് സ്വാഗതവും,കൺവീനർ ഷാജൻ ആളൂർ നന്ദിയും പറഞ്ഞു.വാർഡ് കൗൺസിലർ ബിബിത,പി.ഐ.സൈമൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.ട്രഷറർ പീതാംബരൻ,മുരളീധര കൈമൾ,കെ.യു.കാർത്തികേയൻ,ഹൈദരലി പാലുവായ്,ഹുസൈൻ ഗുരുവായൂർ,അസ്ക്കർ കൊളമ്പൊ,മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി.ഗുരുവായൂർ എൽആർഐ അസോസിയേഷന്റെ ആംബുലൻസ് സേവനം യാത്രയുടെ ആദ്യാവസാനം വരെ ലഭിച്ചിരുന്നു.നല്ല ജീവന പ്രസ്ഥാനത്തിന്റെ സൈക്കിൾ യാത്രക്ക് ജനുവരി 8 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ടൗൺ ഹാൾ പരിസരത്ത് വെച്ച് വരവേൽപ്പ് നൽകുന്നതോടനുബന്ധിച്ച് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.