Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാട്ടുകൂട്ടം കോഴിക്കോട് മണിമുഴക്കം കലാഭവൻ മണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

05 Feb 2025 12:17 IST

Enlight Media

Share News :

കോഴിക്കോട്:- പാട്ടുകൂട്ടം കോഴിക്കോട് നാടൻ കലാ പഠന ഗവേഷണ അവതരണ സംഘം ഏർപ്പെടുത്തി വരുന്ന ഒൻപതാമത് മണിമുഴക്കം കലാഭവൻ മണി പുരസ് കാരങ്ങൾ പ്രഖ്യാപിച്ചു . വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച എട്ട് പേർക്കാണ് ഇത്തവണ പുരസ്ക്‌കാരം . യഥാക്രമം; രമേഷ് കോട്ടൂളി ( ഫോട്ടോ ജേർണലിസം -കോഴിക്കോട് ) മണികണ്ഠൻ തവനൂർ (നാടൻ പാട്ട് -മലപ്പുറം) നൈനാ ഫെബിൻ (പരിസ്ഥിതി,കല പാലക്കാട് ) മുഹമ്മദ് ശാഫി വാഴയൂർ (നാടൻ പാട്ട്, മാപ്പിള പാട്ട് -മലപ്പുറം) കലാമണ്ഡലം ശ്രീരേഖ ജി നായർ ( ശാസ്ത്രീയ നൃത്തം -കോഴിക്കോട്) രവി വാണിയംപാറ (നാടൻ പാട്ട് -കാസർഗോഡ് ) മുനീർ പി കുഞ്ഞായി(മാപ്പിളകലകൾ കോഴിക്കോട്) ഷൈനി പ്രകാശ് ആവള ( നാടൻ പാട്ട് - കോഴിക്കോട് ) എന്നിവരാണ് 2025 ലെ മണിമുഴക്കം പുരസ്‌കാര ജേതാക്കൾ, പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് മണിമുഴക്കം കലാഭവൻ മണി പുരസ്‌കാരം. സാംസ്‌കാരിക പ്രമുഖനും സംഘാടകനും ആയ വിൽസൺ സാമുവൽ ചെയർമാനും ഗാനരചയിതാവും മുതിർന്ന പത്ര പ്രവർത്തകനും ആയ കാനേഷ് പൂനൂർ കൺവീനറുമായ അഞ്ച് അംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് .. മാർച്ച് 6 ന്കോഴിക്കോട് ടൌൺ ഹാളിൽ നടക്കുന്ന മണിമുഴക്കം പരിപാടിയിൽ വെച്ചു പുരസ്ക‌ാര വിതരണം നടക്കും കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ജന പ്രതി നിധികളും പങ്കെടുക്കും . വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ വിൽസൺ സാമുവൽ, കൺവീനർ കാനേഷ് പൂനൂർ, ജൂറി അംഗങ്ങളായ സന്ദീപ് സത്യൻ കോട്ടക്കൽ ഭാസ്കരൻ, പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര, ആർ ജയന്ത് കുമാർ പ്രോഗ്രാം കമ്മിറ്റി അംഗം ഷിബിന സിദ്ധാർഥ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News