Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പ്രതീഷ്ഠാ ദിനം വിവിധ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

27 Jun 2025 18:41 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പ്രതീഷ്ഠാ ദിനം വിവിധ പരിപാടികളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ഗണപതി ഹോമം,വിശേഷാൽ പൂജകൾ എന്നിവ നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നവകം,പഞ്ചഗവ്യം,നിത്യപൂജകൾ,ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം,വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം കേളി,തായമ്പക,മേളം,ചുറ്റു വിളക്ക് എന്നിവ നടന്നു.ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി,രാജൻ എമ്പ്രാന്തിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.തുടർന്ന് പ്രസാദ വിതരണം ഉണ്ടായിരുന്നു.പ്രതിഷ്ഠാ ദിനാഘോഷ പരിപാടിക്ക് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News