Fri May 9, 2025 6:59 PM 1ST

Location  

Sign In

കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് രണ്ടാംഘട്ട യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

12 Apr 2025 20:08 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : 'നവ ഇന്ത്യക്കായ് യുവ ശക്തി' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് രണ്ടാം ഘട്ട യൂണിറ്റ് കമ്മിറ്റി മേലേപറമ്പിൽ രൂപീകരിച്ചു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ കോട്ട ഉദ്ഘാടനം നിർവഹിച്ചു.

യൂണിറ്റ് കമ്മിറ്റികൾക്കുള്ള നിർദേശം അബ്ദുറഹ്മാൻ സി നൽകി. മുനിസിപ്പൽ ജനറൽ സെക്രട്ടറി സാബിത്,നിയുക്ത മുനിസിപ്പൽ കെഎസ്‍യു പ്രസിഡന്റ്‌ സുഹൈൽ ടിപി, റിയാസ് എന്നിവർ ആശംസകൾ അറിയിച്ചു.


പ്രസിഡന്റായി ഫിറോസ്, വൈസ് പ്രസിഡന്റ്‌ആയി ഹാരിസ്, ജനറൽ സെക്രട്ടറിമാരായി സമദ്, റിയാസ്, അൻസാരി കെ, ഫായിസ് എന്നിവരെയും, മീഡിയ കോർഡിനേറ്റർമാരായി അജ്മൽ, സഹൽ എന്നിവരെയും തെരഞ്ഞെടുത്തു.

Follow us on :

More in Related News