Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 19:48 IST
Share News :
ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണ സമർപ്പണ ചടങ്ങ് നടത്തി.കഴിഞ്ഞ ഏഴുവർഷമായി ആചാര്യ സി.പി.നായരുടെ കീഴിലാണ് പാരായണം അഭ്യസിക്കുന്നത്.പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രം നാരായണീയ പാരായണ സമിതി കൂടാതെ താമരയുർ അയ്യപ്പക്ഷേത്രം ഭജന മാത്യസമിതി,കാവീട് നാരായണീയ പാരായണ സമിതി,പേരകം മാതൃസമിതി,ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രം മാതൃസമിതി,കോഴിക്കുളങ്ങര മാതൃസമിതി എന്നിവരും പ്രസക്ത ഭാഗങ്ങൾ ചൊല്ലി നാരായണീയ പാരായണ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.ഗുരുവായുർ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നടത്തി.ആചാര്യ സി.പി.നായർ മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ എന്നിവരെ ചടങ്ങിൽ തന്ത്രി ആദരിച്ചു.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.പുനർജ്ജനി ഗൾഫ് കമ്മിറ്റി നൽകിയ ഉപഹാരങ്ങൾ ചെയർമാൻ ചടങ്ങിൽ പഠിതാക്കൾക്ക് വിതരണം ചെയ്തു.പ്രശസ്ത കവിയും,ജ്ഞാനപ്പാന പുരസ്കാര ജേതാവുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.കെ.ആർ.മോഹൻ,വേണുഗോപാൽ കരിപ്പോട്ട്,അഡ്വ.മാങ്ങോട്ട് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാരായണീയ പാരായണ സമിതി കൺവീനർ ഗീതവിനോദ് സ്വാഗതവും,ക്ഷേത്രം ട്രഷറർ സി.കെ.ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുങ്ങി.മോഹൻദാസ് ചേലനാട്ട്,വി.പ്രേംകുമാർ,ഇ.വി.ശശി,എം.ടി.ബാബു,പി.സി.വേലായുധൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അന്നദാനം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.