Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹജ്ജിമാർക്ക് യാത്രയപ്പും, പ്രാർത്ഥന സദസ്സും നടത്തി.

19 May 2024 17:19 IST

UNNICHEKKU .M

Share News :



മുക്കം : മാവൂർ മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കുറ്റിക്കടവിൽ വെച്ച് ഹാജിമാർക്ക് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു . കുറ്റിക്കടവ് മുസ്ലീം ലീഗ് ഓഫീസിൽ നടന്ന ചടങ്ങ് സയ്യിദ് മുഹമ്മദ് മഹ്ശൂക്ക് ഹുദവി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെഎം ബഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ടി ഖാദർ , പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി എൻ ഇസ്മായിൽ മാസ്റ്റർ, വി പി ജാഫർ ( ജിദ്ദ കെഎംസിസി ) കെ വി അഹമ്മദ് കുട്ടി ( ഖത്തർ കെഎംസിസി) മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.പി അബ്ദുസ്സലാം, ചെറോട്ട് സലാം, അരളയിൽ സലാം എന്നിവർ സംസാരിച്ചു.

സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും ഒ സി അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.

Follow us on :

More in Related News