Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 21:23 IST
Share News :
വടക്കേക്കാട്:വടക്കേക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൻ്റെ ശോചനീയാവസ്ഥ നേരിട്ടറിയാൻ ബിജെപി നേതാക്കൾ ആശുപത്രി സന്ദർശിച്ചു.ബിജെപി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,വാസുദേവൻ മാഷ്,ഭാരവാഹികളായ ബാബു,ജനാർദനൻ,പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കിളിയംപറമ്പിൽ,ശശി വാക്കയിൽ,ജിവേക് എന്നിവരടങ്ങിയ സംഘമാണ് ആശുപത്രി സന്ദർശിച്ചത്.വടക്കേക്കാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകേണ്ട ആശുപത്രിയിൽ ഇന്ന് കിടത്തി ചികിത്സ പോലും ഇല്ലാതെ വളരെ ശോചനീയാവസ്ഥയിലാണ്.പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ഈ ആശുപത്രിയെ 2006-ൽ അപ്ഗ്രേഡ് ചെയ്തത് സിഎച്ച്സിയായി ഉയർത്തിയിരുന്നുവെങ്കിലും നാളിതുവരെയും അതിൻ്റെ പ്രവർത്തനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കുക,ഓപ്പറേഷൻ തിയേറ്റർ,കിടത്തി ചികിത്സ,ആംബുലൻസ് സർവീസ്,ഫാർമസി തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഒരുക്കേണ്ട സ്ഥാപനത്തിൽ നാളിതുവരെ ഒരു പ്രവർത്തനവും നടപ്പിലാക്കിയിട്ടില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
Follow us on :
Tags:
Please select your location.