Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2024 07:03 IST
Share News :
മുണ്ടക്കയം ഈസ്റ്റ്:
. മുപ്പത്തിയഞ്ചാം മൈലിൽ പുതുതായി ആരംഭിച്ച ഉമ്മൻചാണ്ടി ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം കോട്ടകളെല്ലാം ഇലക്ഷൻ പ്രളയത്തിൽ ഒലിച്ചു പോയി. ഈനാംപേച്ചിയിൽ നിന്നും രക്ഷപ്പെട്ടത് രാഹുൽ ഗാന്ധിയുടെ സംരക്ഷണ വലയുമുണ്ടായതു കൊണ്ടു മാത്രമാണ്. കേന്ദ്രത്തിൽ മോദിയുടെ ഏകാധിപത്യത്തിനുള്ള ശിക്ഷയാണ് തെരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് കെ.ആർ.വിജയൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.സി. ജോസഫ് വെട്ടിക്കാട്ട് സ്വാഗതം പറഞ്ഞു. ജോൺ.പി.തോമസ്, അരുൺ പൊടിപാറ, ജോർജ് ജോസഫ് കുറുംപുറം, ഷാജഹാൻ മഠത്തിൽ,ടോണി തോമസ്,നൗഷാദ് വെംബ്ലി, സണ്ണി തുരുത്തിപ്പള്ളി, ഷാജി പുല്ലാട്ട്, സി.റ്റി.മാത്യു ,നിജിനി ഷംസുദ്ദീൻ,സണ്ണി തട്ടുങ്കൽ,ഡോമിന സജി,കെ.കെ ജനാർദ്ദനൻ,എബിൻ കുഴിവേലി,സണ്ണി കോട്ടയ്ക്കപ്പുറം,സുനിത ജയപ്രകാശ് സുരേഷ് ഓലിക്കൽ, ശരത് ഒറ്റപ്ലാക്കൽ,ഷിനോജ്, എൻ.എ.വഹാബ്,രാമദാസ്,സിബി കൊച്ചുപ്പുര, കുഞ്ഞു കല്ലുമ്പുറം, ആർ.ടി.ഷാജി, എന്നിവർ സംസാരിച്ചു.
ഐ.എൻ.ടി.യു.സി പെരുവന്താനം ഡ്രൈവേഴ്സ് യൂണിയൻ, തൊഴിലുറപ്പ് യൂണിയൻ എന്നിവയുടെ പ്രവർത്തനം ഏകോപിച്ചു ശക്തമായി പ്രവർത്തിക്കുവാനാണ് ഉമ്മൻ ചാണ്ടി ഭവൻ ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
Please select your location.