Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹനുമാൻ സേനാ ഭാരത് സാംസ്കാരിക സമ്മേളനവും കിറ്റ് വിതരണവും നടത്തി.

12 Apr 2024 21:51 IST

Jithu Vijay

Share News :

കോഴിക്കോട് : ഹനുമാൻ സേന ഭാരതിൻ്റെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും വിഷുദിനത്തോടനുബന്ധിച്ച് കിറ്റ് വിതരണവും നടത്തി. കോഴിക്കോട് ശിക്ഷക് സദൻ ഹാളിൽ വച്ച് നടന്ന ചടങ്ങ് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. പിന്നോക്ക ഹിന്ദുമുന്നണി പ്രസിഡൻറ് പി റിലേഷ് ബാബു വിതരണോദ്ഘാടനം നടത്തി.

 

ശ്രീരാമചന്ദ്രനവും ഭാരതീയ സംസ്കാരവും എന്ന വിഷയംഅവതരിപ്പിച്ചുകൊണ്ട് ആചാര്യ പ്രേംകുമാർജി സംസാരിച്ചു.

ശ്രീരാമ ചന്ദ്ര ഭഗവാന്റെ ദശാവതാര മൂർത്തി ഫോട്ടോകൾ എല്ലാ ഭക്തർക്കും അഡ്വക്കറ്റ് രവി രാജ് വിതരണം ചെയ്തു.

അയോധ്യ സന്ദർശിക്കാത്ത എല്ലാവരെയും രാമജന്മഭൂമി ക്ഷേത്രദർശനത്തിന് യാത്ര സംഘടിപ്പിക്കുമെന്ന് ഹനുമാൻസേന സംസ്ഥാന ചെയർമാൻ ഭക്തവത്സലൻ പറഞ്ഞു. ചടങ്ങിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു. മാമിയിൽ സുനിൽകുമാർ, കെ. ശ്രീകല, ആർട്ടിസ്റ്റ് ശങ്കർ, ശശി രാമനാട്ടുകര, പി കെ വേലായുധൻ വൈരാഗി മഠം എന്നിവർ സംസാരിച്ചു. കെ സുരേന്ദ്രൻ സ്വാഗതവും അനിൽജിത് നന്ദിയും പറഞ്ഞു

Follow us on :

Tags:

More in Related News