Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വന്തം ബൂത്തുകളിൽ പോലും കൊടിക്കുന്നിലിനെ മുന്നിലെത്തിച്ച് പി എസ് അനുതാജിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ്

06 Jun 2024 19:44 IST

Adarsh R T

Share News :

ശൂരനാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മികച്ച ഭൂരിപക്ഷത്തോടെ കൊടിക്കുന്നിൽ സുരേഷ് വീണ്ടും മാവേലിക്കരയുടെ എംപി ആയിരിക്കുകയാണ്. ഇടതു കോട്ടകളിൽ അടക്കം വിള്ളൽ വീഴ്ത്തിയാണ് കൊടിക്കുന്നിൽ മാവേലിക്കരയിൽ വിജയിച്ചു കയറിയത്. തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചവരിൽ ഒരാളായിരുന്നു യൂത്ത് കോൺഗ്രസിന്റെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി എസ് അനുതാജ്. മാവേലിക്കരയുടെ എല്ലാ പ്രദേശങ്ങളിലും സ്ഥാനാർത്ഥിക്ക് വേണ്ടി ഓടി നടക്കുന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളിലും അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായിരുന്നു. പാർലമെന്റ് മണ്ഡലം തലത്തിലും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലും പ്രചാരണത്തിൽ സജീവമാകുമ്പോഴും സ്വന്തം ബൂത്തുകളിൽ പാർട്ടിയെ മുന്നിലെത്തിച്ചിരിക്കുകയാണ് അദ്ദേഹം. ശൂരനാട് വടക്ക് മണ്ഡലത്തിലെ തെക്കേമുറി സ്വദേശിയായ അദ്ദേഹത്തിന്റെ നാലു ബൂത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി കൊടുക്കുന്നിൽ സുരേഷ് ആണ് ലീഡ് ചെയ്തത്. 363 വോട്ടിന്റെ ലീഡാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്ഥാപിച്ച ഓഫീസും അവിടുത്തെ ജനാധിപത്യമതിലും വലിയ സ്വീകാര്യത നേടിയിരുന്നു. ഡോർ ടു ഡോർ ക്യാമ്പയിൻ അടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നടന്നിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത വമ്പിച്ച സ്വീകരണവും അദ്ദേഹത്തിന് ജന്മനാട്ടിൽ ലഭിച്ചിരുന്നു.

Follow us on :

More in Related News