Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2025 16:58 IST
Share News :
ചാവക്കാട്:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ സിപിഎം ബിജെപി അന്തർധാര ഉണ്ടാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി ടി.എൻ.പ്രതാപൻ ആരോപിച്ചു.ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് കടപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബിജെപി മത്സരിക്കുന്നില്ല.സിപിഎമ്മിന് പിന്തുണ നൽകുകയാണ് ചെയ്യുന്നത്.ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ മന്നലാംകുന്ന് ഡിവിഷൻ എൽഡിഎഫിലെ സിബിത സദാനന്ദന്റെയും,എടക്കഴിയൂർ ഡിവിഷനിലെ ബിജെപി സ്ഥാനാർഥി എം.സി.സബിതയുടെയും പത്രികകൾ തള്ളുകയും ചെയ്തു.നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപിക്ക് ജനപ്രതിനിധികൾ ഉണ്ട്.ഇതെല്ലാം വ്യക്തമാക്കുന്നത് തൃശ്ശൂർ ജില്ലയിൽ ബിജെപിയും സിപിഎമ്മും ഉണ്ടാക്കിയിട്ടുള്ള അന്തർധാരയുടെ ഭാഗമാണ്.ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എൻ.പ്രതാപൻ.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്,ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്,വൈസ് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി,അഡ്വ.മുഹമ്മദ് ഖസാലി,ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ സ്ഥാനാർഥി ശ്രീഷ്മ ബാബുരാജ് എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് നേതാവ് സി.ജെ.സ്റ്റാൻലി അധ്യക്ഷത വഹിച്ചു.ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
Please select your location.