Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചുങ്കത്തറ പഞ്ചായത്തില്‍ കൂറുമാറിയ അംഗത്തിന്റെ ഭര്‍ത്താവിനെ ആക്രമിച്ചു, സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

01 Mar 2025 16:34 IST

Jithu Vijay

Share News :

നിലമ്പൂർ : ചുങ്കത്തറ പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച്‌ തകർത്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.

സുധീർ പുന്നപ്പാലയുടെ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്.


കഴിഞ്ഞ ദിവസമാണ് മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിൻ്റെ ഭർത്താവിൻ്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തത്. സുധീർ പുന്നപ്പാലയുടെ ഉടമസ്ഥതയിലുള് ഓണ്‍ലൈൻ സേവനങ്ങള്‍ നല്‍കുന്ന കട ആക്രമിച്ചതായാണ് പരാതി.

Follow us on :

More in Related News