Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 14:28 IST
Share News :
ചാവക്കാട്:കേന്ദ്ര സംസ്ഥാന സർക്കാരുകൾ കടപ്പുറം പഞ്ചായത്തിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കഴിഞ്ഞ കുറേ വർഷക്കാലമായി കടപ്പുറം പഞ്ചായത്തിൽ എല്ലാവർഷവും കടൽക്ഷോഭം ഉണ്ടാകുന്നു.കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം മൂലം നൂറ്കണക്കിന് ഏക്കർ സ്ഥലവും,നൂറുകണക്കിന് തീരദേശവാസികളുടെ വീടുകളും കടലെടുത്തു പോയി.എന്നാൽ,അതാത് വർഷങ്ങളിൽ കടൽക്ഷോഭം ഉണ്ടാകുമ്പോൾ താൽക്കാലികമായി കല്ലിടുന്ന സംവിധാനമാണ് കണ്ടുവരുന്നത്.ഇതുമൂലം കടപ്പുറം പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് ഗുരുക്കൾ റോഡിന്റെ കിഴക്കുഭാഗത്തേക്ക് കടൽ ഒഴുകിവരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ കടപ്പുറം പഞ്ചായത്ത് തന്നെ ഇല്ലാതാവും.വർഷംതോറും കടൽക്ഷോഭം ഉണ്ടാകുമ്പോൾ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം ഉണ്ടാകുന്ന പ്രദേശങ്ങൾ വന്ന് അളക്കുന്നത് ജനങ്ങളെ പരിഹസിക്കുന്ന നടപടിയാണ്.കടപ്പുറം പഞ്ചായത്തിന്റെ തീരദേശത്ത് ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി കെട്ടി കടപ്പുറം പഞ്ചായത്തിനെ സംരക്ഷിക്കണമെന്നും,കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കടപ്പുറം പഞ്ചായത്തിനോട് ചെയ്യുന്ന അവഗണന അവസാനിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി പറഞ്ഞു.
Follow us on :
Tags:
Please select your location.