Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന വിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കണം, ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി

23 Jan 2025 14:48 IST

Shafeek cn

Share News :

കൊല്ലം: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സിപിഐ വികസന വിരുദ്ധരല്ല.പക്ഷേ ഏത് വികസന മായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്.ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല.കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്.കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ.വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്‌തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല


എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ മറുപടി. വിഷയത്തില്‍ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കള്‍ക്കാണ് പാ4ട്ടി സെക്രട്ടറിയുടെ മറുപടി. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ4ക്കാ4 തീരുമാനം. വെള്ളംമുട്ടും എന്ന് ആവ4ത്തിക്കുന്നത് ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും അംഗങ്ങള്‍ക്കൊന്നും ആശങ്ക വേണ്ടെന്നും എംവിഗോവിന്ദന്‍ പറഞ്ഞു.


ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ചര്‍ച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കണമെന്ന് മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗോവിന്ദന്റെ മറുപടി പ്രസംഗം.


Follow us on :

More in Related News