Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2025 21:23 IST
Share News :
കുന്നംകുളം; അയ്യംപറമ്പ് വാർഡ് 11-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ജി. അനിൽ അനിമാഷിന് ജനപിന്തുണ കുതിച്ചുയരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി കുന്നംകുളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അനിൽ, നഗരത്തിന്റെ ഓരോ പ്രദേശങ്ങളും, പ്രശ്നങ്ങളും കാണാപാഠമാണ്. മുൻ കൗൺസിലറെന്ന നിലയിൽ വികസന പ്രവർത്തനങ്ങളിൽ നേരിട്ട് നടത്തിയ ഇടപെടലുകളും സ്വീകാര്യതയ്ക്ക് ആക്കം കൂട്ടുന്നു.
ഈ മാസം 11-ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ടെലിവിഷൻ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അയ്യംപറമ്പിൽ വി ജി അനിൽ മത്സര രംഗത്തെത്തുന്നത്.യുവാക്കളും, മുതിർന്നവരും, കർഷകരും, തൊഴിലാളികളും, സ്ത്രീകളും, കുടംബശ്രീ പ്രവർത്തകരുമുൾപടേ അനിൽ മാഷിന് പരിചിതരാണ് വാർഡിലെവിടേയും, അത് കൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളിലും അപൂർവമായ പിന്തുണയും ലഭിക്കുന്നുണ്ട്. വാർഡിലെ പ്രധാന മുന്നണി സ്ഥാനാർത്ഥികളെയും ശക്തമായി വെല്ലുവിളിക്കുന്ന തരത്തിലാണ് നിലവിലെ മുന്നേറ്റം.
വാർഡിന്റെ സമഗ്ര വികസനവും നഗരത്തിന്റെ മുന്നേറ്റവുമാണ് തന്റെ ഏക ലക്ഷ്യമെന്ന് അനിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പക്ഷഭേദങ്ങൾക്കപ്പുറം ഒരുമിച്ച് മുന്നേറാനുള്ള സമയം ആണിതെന്നും അനിൽ വോട്ടർമാരെ ഓർമിപ്പിക്കുന്നു.
അയ്യമ്പറമ്പ് വാർഡ് 11-ൽ പുതിയ പ്രതീക്ഷയായി ഉയർന്നിരിക്കുന്ന വി.ജി. അനിൽ, ജനങ്ങളുടെ താൽപ്പര്യങ്ങൾ മുൻതൂക്കം നൽകുന്ന കാര്യക്ഷമമായ പ്രാദേശിക ഭരണമാണ് വാഗ്ദാനം ചെയ്യുന്നത്
Follow us on :
Tags:
More in Related News
Please select your location.