Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനവിരുദ്ധ നഗരസഭക്കെതിരെ സമരസജ്ജരാകുക ; സി.പി.ഐ.

17 Feb 2025 10:49 IST

Jithu Vijay

Share News :

 തിരുരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ  ലക്ഷ്യബോധവും കാഴ്ചപ്പാടുകളുമില്ലാത്ത ഭരണത്തിന് അറുതി വരുത്താൻ നഗരസഭാ നിവാസികൾ സജ്ജരാകണമെന്നും. കൃത്യമായ വികസന നിർദേശങ്ങൾ ജനസമക്ഷം അവതരിപ്പിച്ച് കൊണ്ടുള്ള ബഹുജന മുന്നേറ്റത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വപരമായി പങ്ക് വഹിക്കണമെന്നും സി.പി.ഐ തിരുരങ്ങാടി ലോക്കൽ സമ്മേളനം ആവിശ്യപ്പെട്ടു.


സമ്മേളനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.ടി. മുസ്ഥഫ, എം.വി.സജ്നി എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. അസിസ്റ്റൻ്റ്റ് സെക്രട്ടറി കെ.അബ്ദുറഹിമാൻ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി.നൗഫൽ പ്രവർത്തന റിപ്പോർട്ടും വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ നിയാസ് പുളിക്കലകത്ത്, ജി.സുരേഷ് കുമാർ മണ്ഡലം സെക്രട്ടറി കെ മൊയ്തീൻകോയ, മണ്ഡലംഅസിസ്റ്റൻ്റ് സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.ദിവാകരൻ, സി.ടി ഫാറൂഖ്, കെ.വി.മുംതസ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഒമ്പത് അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി സി.പി.നൗഫലിനെയും തെരഞ്ഞെടുത്തു.


Follow us on :

More in Related News