Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 10:50 IST
Share News :
കൊയിലാണ്ടി: ‘’അനീതിയുടെ കാലത്തിനു യുവതയുടെ തിരുത്ത്” യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് കൊണ്ടുള്ള മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗിന്റെ റാലിയും പ്രതിനിധി സമ്മേളനവും ഞായറാഴ്ച കൊയിലാണ്ടിയിൽ നടന്നു. രാവിലെ സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ ഖബർ സിയാറത്തോട് കൂടി കൊയിലാണ്ടി ലീഗ് ഓഫിസ് പരിസരത്ത് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി. അഷ്‌റഫ് പതാക ഉയർത്തി തുടക്കം കുറിച്ചു. വൈകീട്ട് നടന്ന യുവജന റാലി പി വി മുഹമ്മദ് സാഹിബിന്റെ ഖബർ സിയാറത്തോട് കൂടി മീത്തലെക്കണ്ടി പള്ളി പരിസരത്ത് നിന്നും ആരംഭിച്ച് കൊയിലാണ്ടി ലീഗ് ഓഫീസ് പരിസരത്ത് സമാപിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. വിവിധ വാർഡ്,ശാഖകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു. ബാസിത് കൊയിലാണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി പ്രമേയപ്രഭാഷണവും മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി മുഖ്യ പ്രഭാഷണവും നടത്തി. അടുത്ത മൂന്നു വർഷത്തേക്കുള്ള കമ്മിറ്റി പ്രതിനിധികളെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ കെ കെ റിയാസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടി, മുനിസിപ്പൽ പ്രസിഡണ്ട് കെ എം നജീബ്, ജനറൽ സെക്രട്ടറി എ അസീസ്, യുഡിഫ് ചെയർമാൻ അൻവർ ഇയ്യഞ്ചേരി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദലി, എം എസ് എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം,സയ്യിദ് അൻവർ മുനഫർ, പി കെ റഫ്ഷാദ്, നബീഹ് അഹ്‌മദ്, സിനാൻ, തുടങ്ങിയവർ സംസാരിച്ചു.
അൻവർ വലിയമങ്ങാട് സ്വാഗതവും ലത്തീഫ് ദാരിമി നന്ദിയും പറഞ്ഞു. യുവജന റാലിക്ക് ഷബീർ ബി എം, സലാം ഓടക്കൽ,ഹാഷിം പി പി , ഷരീഫ് കൊല്ലം തുടങ്ങിയവർനേതൃത്വം നൽകി. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് :അൻവർ വലിയമങ്ങാട് വൈസ് പ്രസിഡന്റ്മാർ: ഹാഷിം പി പി, ഷമീർ കരീം ജനറൽ സെക്രട്ടറി: ലത്തീഫ് ദാരിമി ജോയിന്റ് സെക്രട്ടറി മാർ: റുവൈഫ് കൊല്ലം,നജീബ് മാക്കൂട്ടം ട്രഷറർ: ശഹദ് പി ടി.
Follow us on :
Tags:
More in Related News
Please select your location.