Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി. ആർ. ആൻ്റ് ടി തോട്ടത്തിൽ വാഴൂർ സോമൻ നിർമിച്ചത് വൈദ്യുത വേലിയല്ല കടലാസ് വേലിയെന്ന് ജോൺ പി തോമസ്

04 Sep 2024 07:32 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ഈസ്റ്റ് :ടി.ആര്‍.ആന്റ് ടി തോട്ടത്തിന്റെ അതിര്‍ത്തിയില്‍ ഇലക്ട്രിക് വേലിനിര്‍മിക്കുമെന്ന എം.എല്‍.എ വാഴൂര്‍ സോമന്റെ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങിയെന്നു ഐ.എന്‍.ടി.യു സി.ജില്ല സെക്രട്ടറി ജോണ്‍ പി തോമസ് ആരോപിച്ചു.രണ്ടു വര്‍ഷം മുമ്പ് തോട്ടത്തിലെ മതമ്പയില്‍ കാട്ടാന കൂട്ടമിറങ്ങിയപ്പോള്‍ സ്ഥലത്ത് എത്തിയ എം.എല്‍.എ രണ്ടു കോടിരൂപയുടെ ഇലക്ട്രിക് വേലി പ്രഖ്യാപനം നടത്തി പോയതാണ്. ഇപ്പോള്‍ വീണ്ടും പ്രഖ്യാപനവുമായി എത്തുന്നത് തൊഴിലാളികളോടുളള വെല്ലു വിളിയാണ്.വൈദ്യുത വേലിക്കു പകരം കടലാസ് വേലി നിര്‍മ്മിക്കകയാണ് എം.എല്‍.എ യെന്നും ജോണ്‍ പി. തോമസ് കുറ്റപ്പെടുത്തി

Follow us on :

More in Related News