Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന വ്യാപകമായി തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസുകളിലേക്ക് മാർച്ചു ധർണയും നടത്തും

15 Nov 2024 14:06 IST

Nissar

Share News :

കേന്ദ്രസർക്കാരിന്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയും തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെയും നവംബർ 27 ന് സംസ്ഥാന വ്യാപകമായി തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസുകളിലേക്ക് മാർച്ചു ധർണയും സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിൻ്റെ പ്രചരണാർത്ഥം

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലിടങ്ങളിലേക്ക് വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. യൂണിയൻ് ഏരിയ പ്രസിഡൻ്റ് ശ്രീമതി റഷീദ സലീമും ഏരിയ സെക്രട്ടറി പി.എം അഷറഫും ക്യാപ്റ്റൻമാരായ ജാഥ നവംബർ13,14 തീയതികളിൽ ഏരിയയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി.


കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയിട്ടുള്ള NMMS ജിയോ ടാഗിംഗ് സംവിധാനം നിർത്തലാക്കുക, കേന്ദ്ര ഉത്തരവിൻ്റെ പേരിൽ ചില ഉദ്യോഗസ്ഥർ തൊഴിലാളികളെ 5 മുതൽ 10 വരെ ഗ്രൂപ്പുകളായി വിഭജിച്ച് തൊഴിൽ വീതിച്ച് നൽകുകയും, ചെയ്ത ജോലിയുടെ അളവ് കൃത്യമായി രേഖപ്പെടുത്താതെ പിന്നീട് അളവിൻ്റെ പേരിൽ കൂലി ഗണ്യമായി വെട്ടിക്കുറക്കുന്നതുമായ നടപടി അവസാനിപ്പിക്കുക, കൂടാതെ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ്, ഗംബൂട്ട്, കൈയ്യുറ എന്നിവ ലഭ്യമാക്കുക,മുൻപ് ലഭിച്ചിരുന്ന ആയുധവാടക ലഭ്യമാക്കുക,കൂലി 600 രൂപയായി വർധിപ്പിക്കുക, 200 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് 27 ന് പഞ്ചായത്തുകളുടെ മുന്നിൽ സമരം നടക്കുക.

പ്രചരണ ജാഥ കോട്ടപ്പടിയിലെ നാഗഞ്ചേരിയിൽ നിന്നും നവംബർ 13 ന് രാവിലെ 9 ന് ആരംഭിച്ചു. കോട്ടപ്പടി പിണ്ടിമന, നെല്ലിക്കുഴി, പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ആദ്യ ദിവസ പര്യടനം നടത്തിയ ശേഷം ചെറുവട്ടൂർ എം എം കവലയിൽ സമാപിച്ചു. രണ്ടാം ദിനം 14 ന് കീരംപാറ പഞ്ചായത്തിലെ 12-ാം വാർഡിൽനിന്നും ആംരംഭിച്ച് വടാട്ടുപാറ കുട്ടമ്പുഴ, പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം ആനന്ദൻ കൂടിയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സുബൈർ കെ എസ് ,

ഓമന രമേശ് .,.അരുൺ സി ഗോവിന്ദ്, KK നാസർ, മൃദുല ജനാർദ്ദനൻ ,NB ജമാൽ റംല ഇബ്രാഹിം, പി.പി.രതീഷ്,മുംതാസ് റെജി കെ.ജെ. ജോസ് ആസിയ അലിയാർഎന്നിവർ സംസാരിച്ചു

Follow us on :

More in Related News