Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 16:46 IST
Share News :
ചണ്ഡീഗഢ്: ഹരിയാന തെരഞ്ഞെടുപ്പ് തീയതി അടുത്തുവരുന്ന സാഹചര്യത്തിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് താക്കീതുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിനേഷ് ഫോഗട്ടിനും, ബജ്‌രംഗ് പൂനിയക്കുമെതിരെ ഒരു വാക്ക് പോലും മിണ്ടരുതെന്നാണ് ബിജെപി താക്കീത് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ബിജെപി നീക്കമെന്നാണ് വിവരം. നേരത്തെ, തനിക്കെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചിരുന്നു. പ്രതിഷേധങ്ങൾ പെൺമക്കൾക്ക് വേണ്ടി ആയിരുന്നില്ലെന്നും മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നുമാണ് ബ്രിജ് ഭൂഷൺ പ്രതികരിച്ചത്.
ചെറിയ സ്ഥാനാർത്ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും ബജ്‌റംഗ് പുനിയയെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ബ്രിജ് ഭൂഷൺ പങ്കുവെച്ചിരുന്നു. ‘ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിൽ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോൽക്കും. പാർട്ടി നിർദേശം ലഭിച്ചാൽ ഹരിയാന തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിർ സ്ഥാനാർത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താൻ തയ്യാറാണ്’ ബ്രിജ്ഭൂഷൺ പറഞ്ഞിരുന്നു.
Follow us on :
Tags:
Please select your location.