Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിമിറ്റോറിയം വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് കപടനാടകം - നഗരസഭാ ചെയർമാൻ

14 Nov 2024 18:58 IST

WILSON MECHERY

Share News :


ചാലക്കുടി : ക്രിമിറ്റോറിയത്തിൽ

ഒടിഞ്ഞു വീണ പുക കുഴൽ പുന:സ്ഥാപിക്കുന്ന നടപടികൾ അതിവേഗം പൂർത്തിയാക്കി കഴിയുന്ന സാഹചര്യത്തിൽ LDF നടത്തുന്ന പ്രതിഷേധങ്ങൾ കപട നാടകമാണെന്ന് നഗരസഭ ചെയർമാൻ എബി ജോർജ് പറഞ്ഞു ഒക്ടോബർ 3 ന് പുക കുഴൽ ഒടിഞ്ഞ് വീണതിനെ തുടർന്ന് 5-ാം തിയ്യതി തന്നെ ഇതിനുള്ള ക്വട്ടേഷൻ വിളിക്കുകയും,

8-ാം തിയ്യതി നടന്ന കൗൺസിൽ യോഗത്തിൽ ഇത്അം

ഗീകരിക്കുന്നതിനുള്ള സപ്ലിമെൻ്റ് അജണ്ട വച്ചതുമാണ്.എന്നാൽ LDF അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ഈ സപ്ലിമെൻ്റ് അജണ്ടഅംഗീകരിക്കാൻ കഴിഞ്ഞില്ല.

12 ലക്ഷം രൂപയുടെ പുതിയ പുക കുഴലിൻ്റെ ടെണ്ടർ ചെയർമാൻ മുൻകൂർ അംഗീകാരം നൽകിയാണ് എഗ്രിമെന്റ് വെച്ച് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിർമ്മാണം ആരംഭിച്ചത്.ആലുവയിലെ ഹൈടെക് എന്ന സ്ഥാപനത്തിനാണ് ടെണ്ടർ നൽകിയത്.ഇവർ

ആവശ്യപ്പെട്ടതനുസരിച്ച്, വർക്ക് വേഗത്തിൽ പൂർത്തിയാക്കുന്നതിന് വേണ്ടി കരാർ കമ്പനിക്ക് 6 ലക്ഷം രൂപ ചെയർമാൻ്റെ പ്രത്യേക അനുമതിയോടെ അഡ്വാൻസ് നൽകുകയും ചെയ്തു.

കൂടാതെ ക്രിമിറ്റോറിയം പ്ലാൻ്റിലെ ബ്ലോവർ ഉൾപ്പെടെയുള്ള അനുബന്ധ യന്ത്രസാമഗ്രികൾ

പുന:സ്ഥാപിക്കുന്നതിന് 2.67 ലക്ഷം രൂപയുടെ പ്രവർത്തിയും കരാർ കമ്പനിക്ക് നൽകിയിട്ടുണ്ട്.

ഇപ്പോൾ കമ്പനിയുടെ കൊയമ്പത്തൂരിലെ പ്ലാൻ്റിൽ, 

പുക കുഴലിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.ഈ ആഴ്ച തന്നെ പുക കുഴൽ ഇവിടെ സ്ഥാപിച്ച് അടുത്ത ദിവസം ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം പുന:രാരംഭിക്കാനിരിക്കെ ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കപട നാടകവും ആത്മാർത്ഥത ഇല്ലാത്തതുമാണ്.പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ എല്ലാവർക്കും ഒരേ അഭിപ്രായം ഇല്ല എന്നതിൻ്റെ തെളിവാണ് ആകെയുള്ള 8അംഗങ്ങളിൽ 3 പേർ സമരത്തിൽ പങ്കെടുക്കാതിരുന്നത്.

ജില്ലയിൽLDF ഭരിക്കുന്ന നഗരസഭയായ കുന്നംകുളത്ത്, ക്രിമിറ്റോറിയത്തിൻ്റെ പുക കുഴൽവീണിട്ട് 5 മാസം കഴിഞ്ഞിട്ടും ഇത്പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി ആരംഭിച്ചിട്ടില്ല. ചാലക്കുടി നഗരസഭയിൽ അതിവേഗം ഈ വർക്ക് പൂർത്തിയാക്കുന്ന സാഹചര്യത്തിൽ LDF നടത്തുന്ന പ്രതിഷേധംരാഷ്ട്രീയ പ്രേരിതമാണ്.

പത്രസമ്മേളനത്തിൽ ചെയർമാൻ എബി ജോർജ്ജ്., വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,

ഹെൽത്ത് ചെയർമാൻ ദിപു ദിനേശ്, മുൻ ചെയർമാൻ, വി.ഒ. പൈലപ്പൻ ,

UDF ലീഡർ ഷിബു വാലപ്പൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രീതി ബാബു,,കൗൺസിലർമാരായ ജോജി കാട്ടാളൻ,തോമാസ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News