Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 14:43 IST
Share News :
ചാവക്കാട്:കരുവന്നൂർ മാതൃകയിൽ നിക്ഷേപക്കൊള്ള നടത്തി പ്രവാസി നിക്ഷേപകരെ വഞ്ചിച്ച ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനി ആസ്ഥാനത്തേക്ക് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് സംഘടിപ്പിച്ചു.മലയാളി ക്ഷേമനിധി,മലയാളം ബെനിഫിറ്റ് ഫണ്ട് തുടങ്ങി പത്തോളം കമ്പനികളാണ് പ്രവാസി സിൻഡികേറ്റ് എന്ന കമ്പനിയുടെ കീഴിൽ പ്രവർത്തിച്ചിരുന്നത്.പത്ത് സ്ഥലങ്ങളിലായി ഈ കമ്പനിയുടെ ബ്രാഞ്ച് ഓഫീസുകൾ തുടങ്ങി പ്രവാസികളിൽ നിന്ന് നൂറുകോടിയോളം രൂപ നിക്ഷേപം സമാഹരിച്ച് ഈ കമ്പനി 2019-ന് ശേഷം ലൈസെൻസ് പോലും പുതുക്കാതെയാണ് പ്രവർത്തിച്ച് വന്നിരുന്നത്.മാസങ്ങളായി നിക്ഷേപത്തിന് പലിശ നൽകാതെ ആയപ്പോൾ നിക്ഷേപം പിൻവലിക്കാൻ എത്തിയ നിക്ഷേപകർ നിരാശരായി മടങ്ങി.വിവിധ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും സിപിഎം നേതാക്കളുടെ ഭരണ സ്വാധീനം ഉപയോഗിച്ച് പല പോലീസ് സ്റ്റേഷനുകളിലും എഫ്ഐആർ ഇടാൻ പോലും പോലീസ് തയ്യാറാകുന്നില്ല.ഇതിനെതിരെ പണം നഷ്ടപ്പെട്ട പ്രവാസി നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകണമെന്നും പ്രവാസികളെ വഞ്ചിച്ച പ്രവാസി സിൻഡിക്കേറ്റ് ഡയറക്ടർമ്മാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി ആവശ്യപ്പെട്ടു.ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീഷ് അയിനിപ്പുള്ളി,ബോഷി ചാണാശ്ശേരി,വൈസ് പ്രസിഡന്റുമാരായ കെ.എസ്.അനിൽ കുമാർ,എ.വേലായുധകുമാർ,ബിജെപി ജില്ലാ കമ്മിറ്റിയംഗം സുമേഷ് തേർളി,കെ.ജി.രാധാകൃഷ്ണൻ,സുഗന്ധവേണി,ഗണേഷ് ശിവജി,രജനി സുരേഷ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.