Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 08:56 IST
Share News :
കോഴിക്കോട്: മുഖ്യമന്ത്രിയുടെ 'മലപ്പുറം പ്രസ്താവന'യ്‌ക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. അഞ്ചുവര്‍ഷത്തിനിടെ മലപ്പുറത്തു കോടികളുടെ ഹവാല പണവും സ്വര്‍ണവും പൊലീസ് പിടികൂടിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മറുചോദ്യമുണ്ടാവും എന്നതിനാലാണ് മുഖ്യമന്ത്രി ഇക്കാര്യം കേരളത്തിലെ മാധ്യമങ്ങളോട് പറയാത്തതെന്നും പി വി അന്‍വര്‍ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ സംസാരിക്കുവേയായിരുന്നു അന്‍വറിന്റെ പ്രതികരണം.
സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘത്തിന്റെ കൈയ്യിലാണ് മലപ്പുറം ജില്ലയെന്ന് മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തോട് പറഞ്ഞു. കേരളത്തിലെ മറ്റു പത്രങ്ങളോട് എന്തുകൊണ്ട് മുഖ്യമന്ത്രി അങ്ങനെ പറയാതിരുന്നത്. ചോദ്യമുണ്ടാകും. വാര്‍ത്ത നേരെ ഡല്‍ഹിയിലേക്കാണ് പോകുന്നത്, സദുദ്ദേശമാണോ, ദുരുദ്ദേശമാണോ? കരിപ്പൂരില്‍ ഇറങ്ങി തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും മറ്റുജില്ലകളിലേക്കുമടക്കം പോകുന്ന സ്വര്‍ണം മലപ്പുറത്താണ് പിടിക്കുന്നത്. പിടിക്കപ്പെട്ടവന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ച് അവന്‍ ഏത് ജില്ലക്കാരനാണെന്ന് നോക്കണം. ആ ജില്ലാക്കാരനാണ് പ്രതി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാല്‍, അദ്ദേഹം ഒരു സമുദായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അപകടകരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. ഇതാണ് ചോദ്യംചെയ്യപ്പെടുന്നത്' എന്ന് അന്‍വര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ മുസ്ലിം ലീ?ഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനമുന്നയിക്കുന്നത്.
Follow us on :
Tags:
Please select your location.