Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 09:54 IST
Share News :
സന്ദീപ് വാര്യരെ സിപിഐഎമ്മില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയിലും , ആത്മകഥാ വിവാദത്തിലും ഇ.പി.ജയരാജന് എതിരെ നടപടി വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഇപ്പോള്‍ ആത്മകഥ എഴുതുന്ന പരിപാടിയെന്നും പരിഹാസം. ഒന്നാം സര്‍ക്കാരിന്റെ നിഴലിലാണ് രണ്ടാം പിണറായി സര്‍ക്കാരെന്നും വിവാദങ്ങളില്‍ മുഖ്യമന്ത്രി അപ്പപ്പോള്‍ പ്രതികരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് വന്നാല്‍ സ്വീകരക്കുമെന്നായിരുന്നു എ.കെ. ബാലന്‍ പറഞ്ഞത്. ഒരു വ്യക്തിയെന്ന നിലയില്‍ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ് വാര്യരെന്നായിരുന്നു എ.കെ ബാലന്റെ പുകഴ്ത്തല്‍. സന്ദീപ് വാര്യര്‍ തങ്ങളെ നല്ല രീതിയില്‍ വിമര്‍ശിക്കുന്നയാളാണ്. എങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു. സന്ദീപ് ബി.ജെ.പി വിടുന്നുവെന്ന പ്രചാരണം ശക്തമായപ്പോഴായിരുന്നു പ്രതികരണവുമായി സി.പി.ഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്‍ രംഗത്തുവന്നത്.
എന്നാല്‍ സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ എ കെ ബാലന്‍ നിലപാട് തിരുത്തി. സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു എ.കെ.ബാലന്റെ പ്രതികരണം. പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍എസ്എസ്സിന്റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം. സന്ദീപ് ആര്‍എസ്എസ് നിലപാട് മാറ്റിയിട്ടില്ലെന്നും ആര്‍ എസ് എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ ആരോപിച്ചിരുന്നു.
പാര്‍ട്ടിയില്‍ വിരമിക്കല്‍ പ്രായം 75 നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്നവരെ ഉടനടി ഒഴിവാക്കണം.ഇ.പി ജയരാജന്‍, എ. കെ ബാലന്‍ വിവാദങ്ങള്‍ ഉന്നയിച്ചയിരുന്നു വിമര്‍ശനം.പൊലീസ് സ്റ്റേഷനുകളില്‍ ചെന്നാല്‍ സിപിഎമ്മുകാരെ ആട്ടി അകറ്റുകയാണ്. കോണ്‍ഗ്രസുകാര്‍ക്കും ബിജെപികാര്‍ക്കും കിട്ടുന്ന പരിഗണന പോലും ലഭിക്കുന്നില്ല. പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കള്‍ ആത്മകഥ എഴുതരുതെന്നും ആവശ്യപ്പെട്ടു. പി.ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
അതേസമയം പ്രവര്‍ത്തന റിപ്പോര്‍ട്ട് തിരിച്ചുവാങ്ങിയ അസാധാരണ നടപടിക്കും ജില്ലാ സമ്മേളനം സാക്ഷിയായി. കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്ത പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് തിരികെ വാങ്ങിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രതിനിധികള്‍ പുറത്ത് നല്‍കി എന്ന വിലയിരുത്തലിലാണ് അസാധാരണമായ നടപടി.
യുവ നേതാക്കളുടെ പ്രകടനം മോശമാണെന്നും സമ്മേളനം വിലയിരുത്തി. യുവാക്കള്‍ക്ക് അവസരം നല്‍കിയത് തിരിച്ചടിയായി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആനമണ്ടത്തരം. മേയറുടെ പ്രവര്‍ത്തനങ്ങള്‍ പക്വതയില്ലാത്തത് എന്നും വിമര്‍ശനം . എ.എ റഹീമിനെ രാജ്യസഭ എംപി ആക്കിയത് കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല.റഹീമിന്റെ പ്രവര്‍ത്തനം പരിതാപകരമെന്നും പ്രതിനിധികളുടെ വിമര്‍ശനം.
Follow us on :
Tags:
More in Related News
Please select your location.