Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2025 18:00 IST
Share News :
ചാവക്കാട്:അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(സിഐടിയു)ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു.അങ്കണവാടി ജീവനക്കാരെ കേന്ദ്രസർക്കാർ ജീവനക്കാരായി അംഗീകരിക്കുക,അംഗീകരിക്കുന്നതുവരെ 26000 രൂപ ഓണറേറിയം നൽകുക,ഐസിഡിഎസ് ആരംഭിച്ച് വർഷം 50 ആയിട്ടും ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി പോലും കാണാത്ത കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക,പോഷൺ ട്രാക്കർ എന്നുപറഞ്ഞ് അങ്കണവാടി മേഖലയാകെ ഇല്ലാതാക്കാൻ നോക്കും സർക്കാരിൻ്റെ കേന്ദ്രഭരണം തുലയട്ടെ,വനിത ശിശുവികസന പദ്ധതിയുടെ ഫണ്ടുകൾ എല്ലാം വെട്ടിക്കുറച്ച് സംസ്ഥാനത്തെ പ്രായസ്സപ്പെടുത്തുന്ന നയം അവസാനിപ്പിക്കുക,ജീവനക്കാരോട് നീതിപ്പാലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അവകാശദിനം ആചാരിച്ചത്.ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന മാർച്ചും ധർണ്ണയും സിഐടിയു ചാവക്കാട് ഏരിയാ പ്രസിഡന്റ്
കെ.എം.അലി ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയാ പ്രസിഡന്റ് പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.എച്ച്.റാഷി,രമണി സുരേന്ദ്രൻ,എം.എസ്.ഉഷ,വി.വി.ഗീതദേവി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.