Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2024 21:53 IST
Share News :
ചാലക്കുടി,:
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന സെക്രട്ടെറിയറ്റ് മാർച്ചിൽ സംസ്ഥാന നേതാക്കളെ അകാരണമായി തല്ലിചതച്ച പോലീസിന്റെ നരനായട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ, വൈസ് പ്രസിഡന്റ് അനിൽ ലാൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ ജെയ്ഫൻ മാനാടൻ,സൂരജ് സുകുമാരൻ,മുൻ ജില്ല സെക്രട്ടറി ലിജോ ജോൺ,നിയോജകമണ്ഡലം സെക്രട്ടറിമാരായ സച്ചിൻരാജ്, ലിജോ വട്ടേക്കാട്, എൽബിൻ തോമാസ്,ആൽഫിൻ ജോസ്, പ്രിൻസ് വിൽസൺ, നവീൻ അമ്പൂക്കൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.