Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ ഡി എഫും, ബി.ജെപിയും കേരളത്തിൽ ഭായി, ഭായിയെന്ന്.

18 Apr 2024 20:21 IST

UNNICHEKKU .M

Share News :

മുക്കം: ഇൻഡ്യ മുന്നണി രാജ്യത്ത് അധികാരത്തിലേറുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അഭിപ്രായപ്പെട്ടു. കേരളത്തിൽ എൽ ഡി എഫും, ബി.ജെ പിയും ഭായി ഭായി എന്നതാണ്. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുക്കത്ത് നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കം സേക്രഡ് ഹാർട്ട് ചർച്ച് മുതൽ മുക്കം പാലം വരേയാണ് റോഡ് ഷോ നടത്തിയത്. സംസ്ഥാന സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റ് പരാജയമാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കേരളത്തെ കൊള്ളയടിക്കാൻ എൽ.ഡി.എഫിനെ സമ്മതിക്കില്ല. വനിതകൾക്കും സാധാരണക്കാർക്കും വലിയ വാഗ്ദാനങ്ങളാണ് ന്യായ് ഗ്യാരണ്ടി നൽകുന്നത്. എൽ.ഡി.എഫും ബി.ജെ.പിയും ഒരേപോലെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. എൽ.ഡി.എഫിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് പോലെയാണ്.

അരവിന്ദ് കേജരിവാൾ അടക്കമുള്ള നേതാക്കളെ യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ട് പോലും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്നു. പിണറായിക്കെതിരെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കേന്ദ്ര ഏജൻസികൾ കേസെടുക്കാൻ പോലും തയാറാകുന്നില്ല. ഇത് എൽ.ഡി.എഫും ബി.ജെപി.യും തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കെ.പി അനിൽകുമാർ എം.എൽ.എ, വർക്കിങ് ചെയർമാൻ സി.പി ചെറിയ മുഹമ്മദ്, ഷാഹിദ് ബാംഗ്ലൂർ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, ജനറൽ കൺവീനർമാരായ സി.ജെ ആൻ്റണി, ബാബു പൈക്കാട്ടിൽ, ട്രഷറർ കെ.ടി മൻസൂർ, പി.ജി മുഹമ്മദ്, എം. സിറാജുദ്ദീൻ, ജോബി ഇലന്തൂർ പങ്കെടുത്തു.

Follow us on :

More in Related News