Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 19:40 IST
Share News :
മാള:
സിപിഐ എം
മാള ഏരിയ സമ്മേളനവും ചുവപ്പ് സേന മാർച്ചും ഉജ്ജ്വല പ്രകടനത്തോടും കൂടി സീതാറാം യെച്ചൂരി നഗറിൽ (കോണത്തുക്കുന്ന് എം ഡി കൺവെൻഷൻ സെന്റർ ) സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എൻഎൻ കൃഷ്ണദാസ് ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഡേവിസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ എം.രാജേഷ്, ടി ശശിധരൻ, കെ വി ഉണ്ണികൃഷ്ണൻ, സി എസ് രഘു, സന്ധ്യ നൈസൺ, എം കെ മോഹനൻ, ഇ ആർ മുരളീധരൻ എന്നിവർ സംസാരിച്ചു.
കരുപ്പടന്ന പള്ളി നടയിൽ നിന്ന് ചുവപ്പ് സേന മാർച്ചും ബഹുജന പ്രകടനം പുഞ്ചപ്പറമ്പ്, കമ്മ്യൂണിറ്റി ഹാൾ പരിസരം, കൊടക്കാ പറമ്പ് ക്ഷേത്രപരിസരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ചു.
ഏരിയ സമ്മേളനത്തിന് അനുബന്ധമായി നടത്തിയ വനിത പച്ചക്കറി കൃഷി നന്നായി നടത്തിയ വെള്ളാങ്ങല്ലൂർ നോർത്ത്, പൊയ്യ ലോക്കൽ കമ്മിറ്റി കൾക്കും, കോളേജ് - സ്കൂൾ വിദ്യാർത്ഥികൾക്കായി ലേഖനം, കഥാരചന മത്സര വിജയികൾക്കുംബഹുജന പ്രകടനത്തിൽ നല്ല പ്രകടനം കാഴ്ചവെച്ച ബ്രാഞ്ചുകൾക്കും ക്യാഷ് അവാർഡും ട്രോഫിയും പി കെ ഡേവിസ് വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.