Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രധാനമന്ത്രി ഡോ : മൻമോഹൻസിംഗിന്റയും, എം ടി വാസുദേവൻ നായരുടെയും നിര്യാണത്തിൽ സിഎംപി ചന്തപ്പടി ബ്രാഞ്ച് അനുശോചനം രേഖപ്പെടുത്തി

29 Dec 2024 19:40 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി ചന്തപ്പടി സിഎംപി ബ്രാഞ്ച് യോഗം നടത്തി.

സി എം പി ഇരുപത്തിയെട്ടാം ഡിവിഷൻ ബ്രാഞ്ച് യോഗം സി,എം,പി തിരൂരങ്ങാടി മുനിസിപ്പൽ സെക്രട്ടറി അഷറഫ് തച്ചരു പടിക്കൽ ഉദ്ഘാടനം ചെയ്തു. ചന്തപ്പടി ബ്രാഞ്ച് സെക്രട്ടറി സി പി സമദ് അധ്യക്ഷത വഹിച്ചു. ഡിസംബർ29ന് ഞായറാഴ്ച്ച ചെമ്മാട് ചെറുകാട് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കേരള മഹിളാ ഫെഡറേഷൻ, കെ,എം,എഫ്, മലപ്പുറം ജില്ലാ സമ്മേളനം ഡിവിഷനിലെ സി,എം,പി,യുടെ മഹിളകളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.


മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗിന്റയും മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിന് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എം ടി, വാസുദേവൻ നായരുടെയും നിര്യാണത്തിൽയോഗം അനുശോചനം രേഖപ്പെടുത്തി, സമദ്, സി,പി, അഷ്റഫ്, വി, മജീദ് മാളിയേക്കൽ, ഫസൽ റഹ്മാൻ, സി,പി,നാസർ മാട്ടിൽ തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News